Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നു സാന്ദ്രയ്ക്കും സ്‌നേഹയ്ക്കും കെ പി എബ്രാഹാം മുത്തശ്ശനായി; കുഞ്ഞുങ്ങൾക്ക് വേണ്ടി പെൻഷൻ തുക പകുത്തു നൽകി ഒളിമ്പ്യൻ ഷൈനി വിൽസന്റെ പിതാവ്

അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നു സാന്ദ്രയ്ക്കും സ്‌നേഹയ്ക്കും കെ പി എബ്രാഹാം മുത്തശ്ശനായി; കുഞ്ഞുങ്ങൾക്ക് വേണ്ടി പെൻഷൻ തുക പകുത്തു നൽകി ഒളിമ്പ്യൻ ഷൈനി വിൽസന്റെ പിതാവ്

ചെറുതോണി: ഒരു വയസുകാരി സാന്ദ്രയ്ക്കും രണ്ടു വയസുകാരി സ്‌നേഹയ്ക്കും കെ പി എബ്രഹാം മുത്തശ്ശനായി. അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്വന്തം പെൻഷനിൽ നിന്നും നിശ്ചിത തുക പകുത്തുനൽകിയിരിക്കയാണ് കുരിശിങ്കൽ എബ്രഹാം എന്ന സുമനസ്സ്. രാജ്യത്തിന് ഏറെ അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച് ഷൈനി വിൽസന്റെ പിതാവാണ് റിട്ട. പൊലീസുകാരനായ കെ പി എബ്രഹാം. അച്ഛനമ്മമാരുടെ സ്‌നേഹവാൽസല്യം ലഭിക്കാതെ, നിർധനരായ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തണലിൽ കഴിയുന്നുകൾക്കാണ് റിട്ട.പൊലീസുകാരനായ എബ്രാഹമിന്റെ സ്‌നേഹ തലോടൽ ലഭിച്ചിരിക്കുന്നത്.

പറക്കമുറ്റാത്ത കുരുന്നുകളെ പോറ്റാനായി നിർധനരായ മുത്തശ്ശനും മുത്തശ്ശിയും കഷ്ടപ്പെടുന്നത് കണ്ടാണ് എബ്രഹാമും ഭാര്യ അന്നയും സഹായഹസ്തവുമായി എത്തിയത്. എബ്രാഹമിന്റെ പെൻഷൻതുകയിൽനിന്ന് സാന്ദ്ര(1), സ്‌നേഹ(2) എന്നിവരുടെ പേരിൽ ഒരു ലക്ഷം രൂപ ജില്ലാ സഹകരണബാങ്കിൽ നിക്ഷേപിച്ചു. ഇതിന്റെ പലിശ പ്രതിമാസം കുട്ടികളുടെ ചെലവിനായി ലഭിക്കും. പ്രായപൂർത്തിയാകുമ്പോൾ നിക്ഷേപത്തുക അവർക്ക് വിനിയോഗിക്കാം. ഈ ആശയവുമായി എബ്രാഹം വിവിധ ബാങ്കുകൾ കയറിയിറങ്ങിയെങ്കിലും പലിശ പ്രതിമാസം കുട്ടികൾക്ക് എത്തിച്ചുനൽകാൻ ഒരു ബാങ്കും തയ്യാറായില്ല. അവസാനം ജില്ലാസഹകരണബാങ്ക് ജനറൽ മാനേജർ എ.ആർ. രാജേഷിനെക്കണ്ട് തന്റെ ലക്ഷ്യം അറിയിച്ചു.

എബ്രാഹമിന്റെ തീരുമാനത്തെ സ്വാഗതംചെയ്ത മാനേജർ ബാങ്കിലെ ജീവനക്കാരുടെ ഒരു വിഹിതംകൂടി കൊടുക്കാമെന്ന് ഉറപ്പുനൽകി. കഴിഞ്ഞ വർഷം ആഗസ്തിലാണ് കുട്ടികളുടെ അമ്മ ആശയെയും ഭർത്താവ് ശ്രീലജനെയും വിഷം ഉള്ളിൽച്ചെന്നനിലയിൽ ആശയുടെ വീടിനുസമീപം കണ്ടത്. ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും ആശ മരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് നടത്തിയ തീരുമാനത്തിൽനിന്ന് ശ്രീലജൻ വിഷംകഴിക്കാതെ ഒഴിവായെന്ന് കണ്ടെത്തി.

ആദ്യവിവാഹത്തിലെ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച ശ്രീലജൻ വിവരം മറച്ചുവച്ച് ആദിവാസിയായ ആശയെ സ്‌നേഹിച്ച് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവരുടെ ആദ്യകുട്ടിക്ക് ഒരു വയസ്സും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിലുമാണ് ആശ മരിക്കുന്നത്. ശ്രീലജൻ പിന്നീടിങ്ങോട്ടു വന്നിട്ടില്ലെന്ന് ചന്ദ്രൻ പറഞ്ഞു. ആശയുടെ സഹോദരി അവിവാഹിതയും ഊമയുമായ അശ്വതിയും അച്ഛനമ്മമാരായ ചന്ദ്രനും ഷൈലയുമാണ് കുട്ടികൾക്ക് അച്ഛനമ്മമാരുടെ സ്‌നേഹം നൽകി വളർത്തുന്നത്.അഞ്ച് സെന്റ് പാറപ്പുറവും അതിലുള്ള ചെറിയ വീടുമാണ് സമ്പാദ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP