Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകൻ എകെജി; സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുന്നു; എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോൺഗ്രസിനു സാധിക്കില്ലെന്നും കെ സുധാകരൻ

'കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകൻ എകെജി; സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുന്നു; എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോൺഗ്രസിനു സാധിക്കില്ലെന്നും കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

കണ്ണൂരിൽ അക്രമത്തിന്റെ വഴി ആദ്യം കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്നു പറഞ്ഞാൽ ആരും എതിരുപറയില്ല. കണ്ണൂരിലെ ജനാധിപത്യം തകർക്കാൻ ആദ്യം നയിച്ച നേതാവാണ് എകെജി. എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോൺഗ്രസിനു സാധിക്കില്ല- സുധാകരൻ പറഞ്ഞു.

പെരളശേരിയിലും പരിസരപ്രദേശങ്ങളിലും പാർട്ടിഗ്രാമം പടുത്തുയർത്താൻ വീടുകൾ ആക്രമിക്കുകയും പെൺകുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത ജില്ലയിലെ അക്രമത്തിന്റെ സ്ഥാപകനാണ് എ.കെ. ഗോപാലൻ. എന്തുകൊണ്ട് എകെജി വിമർശിക്കപ്പെടാൻ പാടില്ലെന്നും സുധാകരൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP