Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാരുടെ സാന്നിധ്യമാണ് സന്നിധാനത്തെ പ്രധാന പ്രശ്നം; നേരത്തെ ആർഎസ്എസുകാരുണ്ടായിരുന്നു; ഇപ്പോൾ ബിജെപിക്കാരോ നുഴഞ്ഞു കയറ്റുക്കാരോ ഇല്ല: പിന്നെന്തിനാണ് ശബരിമലയിൽ പൊലീസിന്റെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തുന്നത്? പൊലീസിനെതിരെ കെ സുധാകരൻ

പൊലീസുകാരുടെ സാന്നിധ്യമാണ് സന്നിധാനത്തെ പ്രധാന പ്രശ്നം; നേരത്തെ ആർഎസ്എസുകാരുണ്ടായിരുന്നു; ഇപ്പോൾ ബിജെപിക്കാരോ നുഴഞ്ഞു കയറ്റുക്കാരോ ഇല്ല: പിന്നെന്തിനാണ് ശബരിമലയിൽ പൊലീസിന്റെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടത്തുന്നത്? പൊലീസിനെതിരെ കെ സുധാകരൻ

കണ്ണൂർ: ശബരിമലയെ കുറിച്ച് ജനമനസ്സിലെ വിശ്വാസം തകർക്കാനുള്ള ബോധപൂർവ്വമായ എൽ.ഡി.എഫ് സർക്കാരിന്റെ നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. പൊലീസുകാരുടെ സാന്നിധ്യമാണ് നിലവിൽ സന്നിധാനത്തെ പ്രധാന പ്രശ്നം. നേരത്തെ ആർ.എസ്.എസ് കാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബിജെപിക്കാരോ നുഴഞ്ഞു കയറ്റുക്കാരോ ഇല്ല.

പിന്നെന്തിനാണ് ശബരിമലയിൽ പൊലീസിന്റെ ബ്ലു സ്റ്റാർ ഓപ്പറേഷൻ നടത്തുന്നത്. മുമ്പ് പൊലീസുകാർ ശബരിമലയിൽ പാലിച്ചിരുന്ന ചിട്ടകളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ കാക്കിയും ബൂട്ടും ബാറ്റണും ശബരിമലയിലുള്ള പൊലീസുകാർ ഉപയോഗിക്കുന്നു. എടാ പോടാ വിളികൾ ഉയരുന്നു. പൊലീസുകാരുടെ വസ്ത്രങ്ങൾ ക്ഷേത്രപരിസരത്ത് ഉണങ്ങാനിടുന്നു. ഇത്തരത്തിൽ എല്ലാം തലതിരിഞ്ഞാണ് നടക്കുന്നത്.അയ്യപ്പന്മാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലുമുള്ള സൗകര്യമില്ല.

നിയമനിർമ്മാണം നടത്തി ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് തടസ്സമെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ജനങ്ങളോട് പറയണം. ഭക്തജനങ്ങളെ സംരക്ഷിക്കുവാൻ സാധിക്കാത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാൻ പത്മകുമാറും രാജിവെക്കണം. ശബരിമല വിഷയം ഇനി ക്യാൻസർ പോലെ വ്യാപിപ്പിക്കുവാൻ പോവുകയാണ്. അതു കൊണ്ട് ക്ഷേത്രഭരണം അവിശ്വാസികളുടെ കൈയിൽ നിന്ന് മാറ്റണം. ഒന്നുകിൽ മന്ത്രിയും ചെയർമാനും രാജിവെക്കുക അല്ലെങ്കിൽ ഇവരെ താഴെയിറക്കാൻ ശക്തമായ ജനമുന്നേറ്റമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP