Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീം കോടതിയുടെ തീരുമാനം നമുക്ക് പ്രത്യാശ നൽകുന്നത്; മണ്ഡല, മകരവിളക്ക് കാലത്ത് യുവതികൾ എത്തിയാൽ തടയുമെന്ന് കെ സുധാകരൻ; സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

സുപ്രീം കോടതിയുടെ തീരുമാനം നമുക്ക് പ്രത്യാശ നൽകുന്നത്; മണ്ഡല, മകരവിളക്ക് കാലത്ത് യുവതികൾ എത്തിയാൽ തടയുമെന്ന് കെ സുധാകരൻ; സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. മണ്ഡല, മകരവിളക്ക് കാലത്ത് പ്രായപരിധി ലംഘിച്ച് ശബരിമലയിൽ പ്രവേശിക്കാൻ സ്ത്രീകൾ എത്തിയാൽ തടയുമെന്ന് സുധാകരൻ പറഞ്ഞു. പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനം ഏറെ പ്രത്യാശ നൽകുന്നതാണെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് പറഞ്ഞു.

22 ന് ഹർജിയിൽ അനുകൂലമായി വിധി ഉണ്ടാകും. നിലവിൽ കോൺഗ്രസ് നടത്തുന്ന സമരവുമായും വിശ്വാസ സംരക്ഷണ ജാഥയുമായും മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. സർക്കാർ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. റിവ്യൂ ഹർജിയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാനത്തെ എല്ലാ സംഭവ വികാസങ്ങളെയും വരാൻ പോകുന്ന വിപത്തിനെയും എല്ലാം കോടതിയെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ആ അവസരം വിനിയോഗിക്കും. ജാഥ സമാപിച്ച ശേഷം പാർട്ടി തലത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. നിലവിലുള്ള കീഴ്‌വഴക്കമനുസരിച്ച് സ്റ്റേ ഉള്ളത് പോലെയായിരിക്കും കാര്യങ്ങൾ ഉണ്ടാവുക എന്നും കെ സുധാകരൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP