Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റ് കേസ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു; അറസ്റ്റിലായവർക്ക് അന്തർസംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ട്; രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം, കോൺഗ്രസ്, സിപിഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്; കോഴിക്കോട്ടെ വിദ്യാർത്ഥികളുടെ അറസ്റ്റിൽ സർക്കാറിനെതിരെ ആരോപണവുമായി ബജെപി നേതാവ് കെ സുരേന്ദ്രൻ

മാവോയിസ്റ്റ് കേസ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു; അറസ്റ്റിലായവർക്ക് അന്തർസംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ട്; രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം, കോൺഗ്രസ്, സിപിഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്; കോഴിക്കോട്ടെ വിദ്യാർത്ഥികളുടെ അറസ്റ്റിൽ സർക്കാറിനെതിരെ ആരോപണവുമായി ബജെപി നേതാവ് കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് സിപിഎം അനുഭാവികളായ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ സർക്കാറിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ സിപിഎ ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം, കോൺഗ്രസ്, സിപിഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്. അറസ്റ്റിലായവർക്ക് അന്തർസംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

പൊലീസിന്റെ ആരോപണങ്ങൾ ഗൗരവമാണെന്ന് പറയുമ്പോൾ പറയുന്നവർ തന്നെ പ്രതികളുടെ വീട്ടിൽ പോയി ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്. ആദ്യം നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവർ പിന്നെ പാർട്ടി വക്കീലിനെ ഏർപ്പാടാക്കി നൽകുന്നു.

യു.എ.പി.എ കേസുകളിൽ നിരപരാധിത്വം പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് ആരാണ് അവകാശം നൽകിയത്. നാളെ ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർ എന്ത് മറുപടി പറയും. എസ്.എഫ്.ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളുണ്ട്. അതിനാലാണ് പാർട്ടി ഇവർക്ക് പിന്തുണ നൽകുന്നത്.

കേരള പൊലീസ് എങ്ങനെ ഇടപെടുന്ന എന്ന കാര്യം നോക്കിയ ശേഷം എൻ.ഐ.എ ഇടപെടണോ എന്ന കാര്യം പരിശോധിക്കണം. മൂന്ന് രാജ്യദ്രോഹ കേസുകളിലെ പ്രതികളെ കേരള പൊലീസ് വെറുതെ വിട്ടിട്ടുണ്ട്. യു.എ.പി.എ പിൻവലിക്കാനാണ് തീരുമാനമെങ്കിൽ എൻ.ഐ.എ ഇവിടെ വെറുതെ ഇരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP