Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ മതിലിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ; സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാമതിലിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വെല്ലുവിളി; ശബരിമലയുടെ പേര് പറഞ്ഞാൽ ഒരു സ്ത്രീയും മതിലിൽ പങ്കെടുക്കില്ല; സർക്കാർ വിഷയം മാറ്റുന്നത് അതിനാൽ; ഗവേഷണം നടത്തിയതിന് ശേഷം ഹർത്താൽ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ

വനിതാ മതിലിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ; സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാമതിലിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വെല്ലുവിളി; ശബരിമലയുടെ പേര് പറഞ്ഞാൽ ഒരു സ്ത്രീയും മതിലിൽ പങ്കെടുക്കില്ല; സർക്കാർ വിഷയം മാറ്റുന്നത് അതിനാൽ; ഗവേഷണം നടത്തിയതിന് ശേഷം ഹർത്താൽ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വീണ്ടും സർക്കാരിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ. സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാമതിലിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരേയും ആശാ വർക്കർമാരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വനിതാ മതിലെന്നാൽ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമക്കണം.

വനിതാ മതിലുമായി സംബന്ധിച്ച് വലിയ അവ്യക്തതയുണ്ട്. ഇത് വ്യക്തമാക്കാൻ സർക്കാർ തയ്യാറാവണം. നവോത്ഥാനത്തിൽ പുരുഷന്മാർക്ക് ഒരു പങ്കും ഇല്ലെന്നാണ് ഇവർ പറയുന്നത്. സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ പരിപാടികൾ നടത്താൻ പാടില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ട് 22 ദിവസം ജയിലിൽ കിടന്നിരുന്നു.

ശബരിമലയുടെ പേര് പറഞ്ഞാൽ ഒരു സ്ത്രീയും മതിലിൽ പങ്കെടുക്കില്ല. അതിനാലാണ് വിഷയം മാറ്റി പറയുന്നത്. ഗവേഷണം നടത്തിയതിന് ശേഷം ഹർത്താൽ പ്രഖ്യാപിക്കാൻ കഴിയില്ല. പെട്ടന്നുള്ള സാഹചര്യങ്ങളോട് പ്രതികരിച്ചാണ് ഹർത്താലുകൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനി അത് തിരിച്ചെടുക്കാൻ പറ്റില്ല.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണെങ്കിൽ എന്തിനാണ് ഇടത്-വലത് മുന്നണികൾ പരസ്പരം മത്സരിപ്പിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിച്ച് ഇടതുമുന്നണി പിരിച്ചുവിട്ട് യു.ഡി.എഫിൽ ലയിക്കാൻ ഇവർ തയ്യാറാവണം. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി പദം സിപിഎം അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം പിണറായി വ്യക്തമാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP