Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല അധികാരം തന്ത്രി കുടുംബത്തിന്; സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്; ആക്ടിവിസ്റ്റുകളെ ശബരിമലയിൽ എത്തിച്ച് പ്രശ്‌നം വഷളാക്കുന്നു: പിണറായിക്കെതിരെ കെ സുരേന്ദ്രൻ

ശബരിമല അധികാരം തന്ത്രി കുടുംബത്തിന്; സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്; ആക്ടിവിസ്റ്റുകളെ ശബരിമലയിൽ എത്തിച്ച് പ്രശ്‌നം വഷളാക്കുന്നു: പിണറായിക്കെതിരെ കെ സുരേന്ദ്രൻ

കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രശ്‌നം വഷളാകുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. അത് പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ശബരിമലയുടെ അധികാരം ദേവസ്വം ബോർഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണ്. അധികാരം തന്ത്രി കുടുംബത്തിന് തന്നെയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് ശബരിമലയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഹിന്ദു ഐക്യത്തിനെതിരെ നിൽക്കുന്ന സർക്കാർ വിഷയത്തെ സവർണ്ണ- അവർണ്ണ പ്രശ്‌നമാക്കി മാറ്റുന്നു. സർക്കാർ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണ്. മുഖ്യമന്ത്രിക്ക് ചെന്നായയുടെ ബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അക്രമികൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാൻ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. സ്ത്രീപ്രവേശനകാര്യത്തിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സർക്കാർ മാനിക്കുന്നു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് വേണ്ടത്. ശബരിമലയെ ഒരു സംഘർഷ ഭൂമിയാക്കുക സർക്കാരിന്റെ ഉദ്ദേശമല്ല. സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള സൗകര്യമൊരുക്കുക എന്നതാണ് സർക്കാരിന്റെ ചുമതല.

ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിന് ഗൂഢമായ പദ്ധതിതന്നെ സംഘപരിവാർ തയ്യാറാക്കി. ശബരിമലയിൽ സർക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിർക്കുന്നതിനോ തയ്യാറായിട്ടില്ല. അവിടെ പന്തംകൊളുത്തി സമരം നടന്നപ്പോൾ പോലും സർക്കാർ എതിര് നിന്നില്ല.

സന്നിധാനത്തെത്തുന്ന വിശ്വാസികളെ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ എന്ന സ്ഥിതിയാണ് സംഘപരിവാർ സ്വീകരിച്ചത്. കുറേഭക്തക്ക് നേരെ ആക്രമണവുമുണ്ടായി. ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തർക്കും തടസ്സം സൃഷ്ടിച്ചു. ഇവിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്. ഇത് കേരളത്തിൽ പുതിയൊരു രീതിയാണ്. തങ്ങൾക്ക് ഇഷ്ടമുള്ളത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കും എന്ന് മാധ്യമപ്രവർത്തരോട് പരസ്യമായി വെല്ലുവിളിച്ചു. മാധ്യമപ്രവർത്തകർക്കുനേരെ സംഘപ്രവർത്തകർ ചീറിയടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP