Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ സുരേന്ദ്രനെ കേരളത്തിലുട നീളം കൊണ്ടു നടന്നു പീഡിപ്പിച്ച സിപിഎമ്മിനോട് പകരം ചോദിക്കാൻ ഉറച്ച് ബിജെപി; ജനപ്രതിനിധികളായ സിപിഎം. നേതാക്കളുടെ പേരിൽ കേസുകൾ ബിജെപി കുത്തിപ്പൊക്കുന്നു; കേസുകൾ ഓരോന്നായി കുത്തിപ്പൊക്കിയാൽ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും ബിജെപി

കെ സുരേന്ദ്രനെ കേരളത്തിലുട നീളം കൊണ്ടു നടന്നു പീഡിപ്പിച്ച സിപിഎമ്മിനോട് പകരം ചോദിക്കാൻ ഉറച്ച് ബിജെപി; ജനപ്രതിനിധികളായ സിപിഎം. നേതാക്കളുടെ പേരിൽ കേസുകൾ ബിജെപി കുത്തിപ്പൊക്കുന്നു; കേസുകൾ ഓരോന്നായി കുത്തിപ്പൊക്കിയാൽ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും ബിജെപി

കൊച്ചി: കെ സുരേന്ദ്രനെ ജയിലുകളിൽ നിന്നും ജയിലുകളിലേക്കും കോടതിയിൽ നിന്നും കോടതിയിലേക്കും കൊണ്ടു നടന്ന് പീഡിപ്പിച്ച സിപിഎമ്മിനോട് പകരം വീട്ടാൻ ഉറച്ച് ബിജെപി. സിപിഎം നേതാക്കളുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഓരോന്നും കുത്തിപ്പൊക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ജനപ്രതിനിധികളായ സിപിഎം. നേതാക്കളുടെ കേസുകളുടെ വിശദാംശങ്ങളാണ് ബിജെപി എടുത്തുകൊണ്ടിരിക്കുന്നത്. കേസുകൾ ഓരോന്നായി കുത്തിപ്പൊക്കി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ റിപ്പോർട്ട് ചെയ്യാനാണ് ബിജെപിയുടെ തീരുമാനം.

ക്രിമിനൽ കേസുകൾ ഉള്ള നേതാക്കൾ അത് മറച്ചുവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നൽകിയത് പുറത്തുകൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച 'ഡിക്ലറേഷനി'ൽ സിപിഎം. ജനപ്രതിനിധികൾ പലരും കേസുകളെക്കുറിച്ച് വ്യക്തമായ കണക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് ശ്രമം. സിപിഎം ജനപ്രതിനിധികളിൽ പലരും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രത്യക്ഷത്തിൽ അറിയാവുന്ന കേസുകളുടെ വിവരങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ അറിയിച്ചിട്ടുള്ളത്.

എന്നാൽ ഈ നേതാക്കളുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകൾ ഇവർ തന്നെ അറിയാതെ കെട്ടിക്കിടപ്പുണ്ട്. തങ്ങൾക്കെതിരേയുള്ള ഈ ക്രിമിനൽ കേസുകൾ കണ്ടെത്തി അത് ഡിക്ലറേഷനിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല ഇവയെല്ലാം കണ്ടുപിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ റിപ്പോർട്ട് ചെയ്യാനാണ് തീരുമാനം. ഡിക്ലറേഷനിൽ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് കണ്ടാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. കമ്മിഷനിൽനിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി ആരംഭിക്കാനാണ് പാർട്ടി ആലോചിച്ചിട്ടുള്ളത്.

ബിജെപി. ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിന്റെ നേതൃത്വത്തിലാണ് കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 27 കേസുകളിലെ പ്രതിയാണെന്ന് ബിജെപി. ലിസ്റ്റെടുത്തിട്ടുണ്ട്. മന്ത്രി ഇ.പി. ജയരാജനെതിരേ ഏഴു കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് നാല് കേസുകളുണ്ട്. എംഎ‍ൽഎ.മാരായ എം. സ്വരാജിനെതിരേ ഏഴും ടി.വി. രാജേഷിനെതിരേ എട്ടും കേസുകളുമുണ്ട്. മറ്റ് സിപിഎം. നേതാക്കളുടെയും ഇടത് നേതാക്കളുടെയും കേസിന്റെ വിശദാംശങ്ങൾ പാർട്ടി ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.വി. സാബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP