Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകരജ്യോതി പുരസ്‌ക്കാരം ബിജെപി നേതാവ് കെ സുരേന്ദ്രന്; ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനത്തിനാണ് പുരസ്‌കാരമെന്ന് ഭാരതീയ ആചാര്യ സമിതി

മകരജ്യോതി പുരസ്‌ക്കാരം ബിജെപി നേതാവ് കെ സുരേന്ദ്രന്; ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനത്തിനാണ് പുരസ്‌കാരമെന്ന് ഭാരതീയ ആചാര്യ സമിതി

സ്വന്തം ലേഖകൻ

കൊച്ചി: ഭാരതീയ ആചാര്യ സമിതിയുടെ മകരജ്യോതി-2019 പുരസ്‌കാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനത്തിനാണ് പുരസ്‌കാരമെന്ന് ഭാരതീയ ആചാര്യ സമിതി ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനമികവിനുള്ള അംഗീകാരമായി പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനേക്കുറിച്ച് ഭാരവാഹികൾ അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ഡിസംബറിൽ കൊച്ചിയിൽ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തിൽ പുരസ്‌കാരം കെ സുരേന്ദ്രന് നൽകുമെന്ന് ഭാരതീയ ആചാര്യ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

നാമജപ പ്രതിഷേധങ്ങൾക്കും ശബരിമലയിലെ ആചാര സംരക്ഷണത്തിനുമായി കെ സുരേന്ദ്രൻ നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ശബരിമല മണ്ഡലകാലത്തെ വാർത്തയായിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP