Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻകുമാറിനെ ക്ഷണിച്ച് ബിജെപി; കിരൺ ബേദിയുടെയും സത്യപാൽ സിങ്ങിന്റെയും പാത പിന്തുടരാൻ ആഹ്വാനം ചെയ്ത് കെ സുരേന്ദ്രൻ; കേരള ജനത സെൻകുമാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ; സുരേന്ദ്രന്റെ ക്ഷണം ഫേസ്‌ബുക് പോസ്റ്റിലൂടെ

സെൻകുമാറിനെ ക്ഷണിച്ച് ബിജെപി; കിരൺ ബേദിയുടെയും സത്യപാൽ സിങ്ങിന്റെയും പാത പിന്തുടരാൻ ആഹ്വാനം ചെയ്ത് കെ സുരേന്ദ്രൻ; കേരള ജനത സെൻകുമാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ; സുരേന്ദ്രന്റെ ക്ഷണം ഫേസ്‌ബുക് പോസ്റ്റിലൂടെ

തിരുവനന്തപുരം വിരമിച്ച ഡിജിപി ടി.പി. സെൻകുമാറിന് ബിജെപിയുടെ ക്ഷണം.ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഫേസ്‌ബുക് പോസ്റ്റിലൂടെ കിരൺബേദിയുടെയും സത്യപാൽ സിങ്ങിന്റെയും പാത പിന്തുടരാൻ സെൻകുമാറിനെ ആഹ്വാനം ചെയ്തിരിക്കുന്നത്.

'തന്റെ സർവീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണു സെൻകുമാർ പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോൾ അദ്ദേഹം സർവതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്. ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം.
'അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകൾക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കിരൺബേദിയുടെയും സത്യപാൽ സിങ്ങിന്റെയും മറ്റും പാത അദ്ദേഹത്തിനു പിന്തുടരാവുന്നതേയുള്ളൂ. കേരളജനത അതു കാത്തിരിക്കുന്നു എന്നതാണ് സത്യം'- സുരേന്ദ്രൻ പറഞ്ഞു.
സെൻകുമാർ ബിജെപി ചായ്‌വു കാട്ടുകയാണെന്നും പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിയമസഭയിൽ പറഞ്ഞിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല സെൻകുമാർ പ്രവർത്തിക്കുന്നതെന്നും സർക്കാരിനെ ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു എന്നുമായിരുന്നു മുഖ്യന്ത്രിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP