Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീമതി ടീച്ചറെപോലുള്ളവർ വിചാരിക്കുന്നിടത്ത് കെട്ടാനുള്ളതല്ല കേരളത്തിലെ സ്ത്രീകളെ; പെണ്ണായി പിറന്ന ഒരു സ്ത്രീയും പത്തിനും അമ്പതിനും വയസ്സിനിടയ്ക്കുള്ളവർ ശബരിമലയിൽ പോകാൻ തയ്യാറാവില്ലെന്നും കെ സുരേന്ദ്രൻ

ശ്രീമതി ടീച്ചറെപോലുള്ളവർ വിചാരിക്കുന്നിടത്ത് കെട്ടാനുള്ളതല്ല കേരളത്തിലെ സ്ത്രീകളെ; പെണ്ണായി പിറന്ന ഒരു സ്ത്രീയും പത്തിനും അമ്പതിനും വയസ്സിനിടയ്ക്കുള്ളവർ ശബരിമലയിൽ പോകാൻ തയ്യാറാവില്ലെന്നും കെ സുരേന്ദ്രൻ

തൃശൂർ: ''ശ്രീമതി ടീച്ചറെപോലുള്ളവർ വിചാരിക്കുന്നിടത്ത് കെട്ടാനുള്ളതല്ല കേരളത്തിലെ അമ്മമാരും സഹോദരിമാരുമെന്ന് കെ സുരേന്ദ്രൻ. കേരളത്തിൽ പെണ്ണായി പിറന്ന ഒരു സ്ത്രീയും പത്തിനും അമ്പതിനും വയസ്സിനിടയ്ക്കുള്ളവർ ശബരിമലയിൽ പോകാൻ തയ്യാറില്ല എന്ന ഉറച്ച വിശ്വാസത്തിലാണെന്നും ' ബിജെപി. നേതാവ്. തൃശൂരിൽ ശബരിമല വിഷയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട വിധി വന്നപ്പോൾ അത് സിപിഎമ്മിനും സർക്കാരിനുമുള്ള അംഗീകാരമാണ് എന്നുപറഞ്ഞ പിണറായി വിജയൻ ഒരാഴ്ച കഴിഞ്ഞപ്പോൾ അത് തിരുത്തി പറഞ്ഞു. ഇനി വരുന്ന തുലാം ഒന്നിന് അവർ വീണ്ടും നിലപാട് മാറ്റേണ്ടിവരും.
ശബരിമല ഇല്ലാതാക്കാനുള്ള ഏതൊരു നീക്കത്തേയും ജീവൻ കൊടുത്തുകൊണ്ടും ഞങ്ങൾ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ജൈത്രയാത്രയാണിത്.

വിശ്വാസികളും ഭക്തരും കൊടുക്കുന്ന കാണിക്കയുടെ ബലത്തിൽ ദേവസ്വംബോർഡ് ഉദ്യോഗസ്ഥരും മന്ത്രിയും നടത്തുന്ന ധൂർത്ത് ഇല്ലാതാക്കാൻ ഞങ്ങൾക്ക് ഇരുപത്തിനാല് മണിക്കൂർ മാത്രമേ വേണ്ടുവെന്നും സുരേന്ദ്രൻ.പിണറായി വിജയൻ വിചാരിച്ചത് ശബരിമല വിഷയത്തിൽ തങ്ങൾ ഒരു പുരോഗമനപരമായ നിലപാട് എടുത്തുവെന്നാണ്. പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഒരു വൈരുദ്ധ്യാത്മക ഭൗതിക വാദവുമില്ല.

ലോകത്തിലൊരിടത്തും ഇതുപോലൊരു കോടതിവിധിയ്‌ക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നൊരു ചരിത്രമുണ്ടോ, സുരേന്ദ്രൻ ചോദിച്ചു. ലോകത്തെമ്പാടുമുള്ള മാർക്‌സിസ്റ്റ് മാലിന്യം അടിച്ചുകൂട്ടി ഈ അറബിക്കടലിന്റെ തീരത്തുകൊണ്ടുവന്നിട്ടിരിക്കുകയാണ്. അത് കടലിൽ തള്ളാനുള്ള ഒന്നന്തരം അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല കേരള രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുവായിരുന്ന ഒരു കാലഘട്ടത്തിൽ അധികാരത്തിലേറിയ അതെ കമ്മ്യുണിസ്റ്റ് സർക്കാർ അതെ ശബരിമലയുടെ പേരിൽ ഇപ്പോൾ താഴെയിറങ്ങാനുള്ള സമയമായി എന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് ഇപ്പോൾ ഈ കോടതിവിധിയിലൂടെയെന്നും സുരേന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP