Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ആപൽഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതാരുന്നു; ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ട്; മാധ്യമങ്ങൾ സ്വയം വിമർശനത്തിന് വിധേയമാകണമെന്ന് കെ. സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലയാളം വാർത്താ ചാനലുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്ഥാപിതതാൽപ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ആപൽഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതായിരുന്നെന്നും ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും മാധ്യമങ്ങൾ തയാറാവുകയാണു വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് ഗൗരവതരമാണ്. ദുഃഖകരമായ ഒരു വർഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂർവവും നിയമവിധേയവുമായ നിലയിലും വാർത്തകൾ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയ്ക്കാണ് കേന്ദ്ര സർക്കാർ 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ന് നിലവിൽ വന്ന വിലക്ക് ഞായറാഴ്ച രാത്രി 7.30വരെ തുടരും.

ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തുവെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പറയുന്നത്. ഇത് 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്‌സ് നിയമങ്ങൾക്ക് എതിരാണെന്നു മന്ത്രാലയം വിലയിരുത്തി.

ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്നതിന്റെ പേരിൽ ഫെബ്രുവരി 28ന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാർച്ച് മൂന്നിനു ചാനലുകൾ മറുപടി നൽകി. എന്നാൽ, ചാനലുകളുടെ വിശദീകരണം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തള്ളി. ഇതിനു പിന്നാലെയാണു വിലക്കേർപ്പെടുത്തിയ നടപടിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP