Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് നടക്കുന്നത് താലിബാൻ മോഡൽ സംഭവങ്ങൾ; കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് മടിക്കുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ

മലപ്പുറത്ത് നടക്കുന്നത് താലിബാൻ മോഡൽ സംഭവങ്ങൾ; കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് മടിക്കുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കുറ്റിപ്പുറം: ചെറുകുന്ന് പട്ടികജാതി കോളനിവാസികളോട് രാഷ്ട്രീയ പാർട്ടികൾ നീതിനിഷേധമാണ് കാണിച്ചതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പൗരത്വ നിയമത്തെ അനുകീലിച്ച ജാഥയിൽ പങ്കെടുത്തതിന് കുടിവെള്ളം മുടക്കിയെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന്, ചെറുകുന്ന് കോളനിവാസികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

അവഗണിക്കപ്പെട്ട സമൂഹത്തിന് കുടിവെള്ളമെത്തിച്ചവർക്കെതിരെയും അതിനെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച എംപിക്കെതിരെയും കേസെടുത്ത പൊലീസ് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നു.

ഈ പ്രശ്നത്തെ വളച്ചൊടിക്കാനാണ് സർക്കാറും ശ്രമിക്കുന്നത്. കുറച്ച് ദിവസങ്ങളായി മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളിൽ താലിബാൻ മോഡൽ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP