Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും കേരളത്തിലെ കുടുംബശ്രീ മാതൃകയായിക്കൊണ്ടിരിക്കുകയാണ്; പറക്കാനനുവദിച്ചാൽ, ആകാശത്തിന് അതിരുകൾ നിശ്ചയിക്കാതിരുന്നാൽ, ലോകത്തിന്റെ ഏതറ്റം വരെ പോയി കാര്യങ്ങൾ നടത്താനുള്ള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് കുടുംബശ്രീ തെളിയിച്ചതായി മന്ത്രി ഡോ. കെ. ടി. ജലീൽ

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും കേരളത്തിലെ കുടുംബശ്രീ മാതൃകയായിക്കൊണ്ടിരിക്കുകയാണ്; പറക്കാനനുവദിച്ചാൽ, ആകാശത്തിന് അതിരുകൾ നിശ്ചയിക്കാതിരുന്നാൽ, ലോകത്തിന്റെ ഏതറ്റം വരെ പോയി കാര്യങ്ങൾ നടത്താനുള്ള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് കുടുംബശ്രീ തെളിയിച്ചതായി മന്ത്രി ഡോ. കെ. ടി. ജലീൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ തുടർച്ചയെന്ന നിലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവാസി സർവേ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു. കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺമാരുടെ സംസ്ഥാനതല സംഗമവും ജെൻഡർ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് സർക്കാരിന്റെ പക്കൽ കണക്കുകളില്ല. കൃത്യമായ കണക്കുകൾ ലഭിക്കുന്നതിനാണ് സർവേ നടത്തുന്നത്. ലൈഫ് സർവേയും അഗതി രഹിത സർവേയും കുടുംബശ്രീ മികച്ച രീതിയിൽ പൂർത്തിയാക്കിയിരുന്നു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി എല്ലാ സി. ഡി. എസുകൾക്കും കീഴിൽ ആറു മാസത്തിനകം ഒരു സൂപ്പർ മാർക്കറ്റ് വീതം ആരംഭിക്കണം. പ്രധാന പട്ടണങ്ങളിലും അർദ്ധനഗര സ്വഭാവമുള്ള സ്ഥലങ്ങൽലും കുടുംബശ്രീ സൂപ്പർ മാർക്കറ്റുകൾ ഉണ്ടാവണം. ജില്ലകളിൽ ഒന്നു വീതം വിവാഹ പൂർവ കൗൺസലിങ് കേന്ദ്രങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കമെന്നും മന്ത്രി നിർദ്ദേശിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ ലേബർ സൊസൈറ്റികൾ രൂപീകരിച്ച് കുടുംബശ്രീകൾക്ക് ഇതിന്റെ ഭാഗമാകാം. വിദ്യാസമ്പന്നരായ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാൻ സി. ഡി. എസ് ചെയർപേഴ്സൺമാർ ശ്രദ്ധിക്കണം. ഒരു കുടുംബത്തിൽ നിന്ന് കുടുംബശ്രീ അംഗത്തിനൊപ്പം വിദ്യാസമ്പന്നയായ ഒരു പെൺകുട്ടിയെക്കൂടി അംഗമാക്കാം. ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ലാബ് ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ളവർ അംഗങ്ങളായി വരണം. ഇത്തരക്കാരെ ഒരുമിപ്പിച്ച് ഷീ ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിഗണിക്കണം. പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നവർ ജീവനക്കാരെ തേടി കുടുംബശ്രീയെ സമീപിക്കുന്ന സ്ഥിതിയുണ്ടാവണം. തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ഷീ ലോഡ്ജുകളും ഹോമുകളും ലാഭകരമായി പ്രവർത്തിപ്പിക്കാനാവും. ഇത്തരത്തിലുള്ള ലോഡ്ജുകളും കെട്ടിടങ്ങളും വാടകയ്ക്കെടുത്ത് കുടുംബശ്രീയ്ക്ക് താമസസൗകര്യം ഒരുക്കാനാവും. സ്നേഹിത ഓഫീസുകളിൽ നിയമസഹായം ലഭ്യമാക്കുന്നതിന് ഒരു അഭിഭാഷകയെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും കേരളത്തിലെ കുടുംബശ്രീ മാതൃകയായിക്കൊണ്ടിരിക്കുകയാണ്. അച്ചാറും അച്ചപ്പവും തയ്യാറാക്കുക മാത്രമല്ല, പറക്കാനനുവദിച്ചാൽ, ആകാശത്തിന് അതിരുകൾ നിശ്ചയിക്കാതിരുന്നാൽ, ലോകത്തിന്റെ ഏതറ്റം വരെ പോയി കാര്യങ്ങൾ നടത്താനുള്ള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് കുടുംബശ്രീ തെളിയിച്ചതായി മന്ത്രി പറഞ്ഞു.

കെ. മുരളീധരൻ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജനറൽ ബോഡി അംഗം സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, വാർഡ് കൗൺസലർ അയ്ഷ ബേക്കർ, പ്രോഗ്രാം ഓഫീസർ പ്രമോദ് കെ.വി, ജ്വാല പുരസ്‌കാര ജേതാവ് യാസ്മിൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീയുടെ വിവിധ പുരസ്‌കാരങ്ങൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP