Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊഴിൽ നഷ്ടപ്പെട്ട എത്രപേർ മടങ്ങിയെത്തുമെന്നു കേന്ദ്രം അറിയിച്ചിട്ടില്ല; ഡൽഹിയിൽ എത്തുന്ന മലയാളികൾക്കു കേരള ഹൗസിൽ താമസമൊരുക്കും; നാട്ടിലെത്താനായി എസി ത്രീ ടയർ ടിക്കറ്റു നൽകുമെന്നും മന്ത്രി കെ ടി ജലീൽ

തൊഴിൽ നഷ്ടപ്പെട്ട എത്രപേർ മടങ്ങിയെത്തുമെന്നു കേന്ദ്രം അറിയിച്ചിട്ടില്ല; ഡൽഹിയിൽ എത്തുന്ന മലയാളികൾക്കു കേരള ഹൗസിൽ താമസമൊരുക്കും; നാട്ടിലെത്താനായി എസി ത്രീ ടയർ ടിക്കറ്റു നൽകുമെന്നും മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം: സൗദിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചു കൃത്യമായ ആശയവിനിമയം നടത്താത്ത കേന്ദ്രസർക്കാരിനെ വിമർശിച്ചു മന്ത്രി കെ ടി ജലീൽ. തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കുടുങ്ങിയ ഇന്ത്യൻതൊഴിലാളികളുടെ രണ്ടാമത്തെ സംഘം ഇന്ന് എത്താനിരിക്കെയാണു കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീൽ വിമർശനമുന്നയിച്ചത്.

എത്രപേർ സൗദിയിൽ നിന്നു മടങ്ങിവരുമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനവുമായി കേന്ദ്രസർക്കാർ ആശയവിനിമയം നടത്തിയിട്ടില്ല. സൗദിയിൽ നിന്നും വരുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസമൊരുക്കും. ന്യൂഡൽഹിയിൽ എത്തുന്ന പ്രവാസികളായ മലയാളികൾക്ക് നാട്ടിലേക്ക് തിരിച്ചുവരാനായി ത്രീടയർ എസി ടിക്കറ്റുകൾ നൽകുമെന്നും കെ ടി ജലീൽ പറഞ്ഞു.

ഒൻപത് പേരടങ്ങുന്ന സംഘമാണ് സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ന് മടങ്ങി എത്തുന്നത്. നിലവിൽ സൗദിയിൽ നിന്നും എത്തുന്ന സംഘത്തിന് ന്യൂഡൽഹി വരെയുള്ള വിമാനടിക്കറ്റുകളാണ് സൗദി സർക്കാർ നൽകിയിരിക്കുന്നത്. രണ്ട് മലയാളികൾ ഇന്നെത്തുന്ന സംഘത്തിൽ ഉണ്ടാകുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങൾ. എന്നാൽ ഇതിൽ നിന്നും ഷബീർ എന്നൊരാൾ പിന്മാറിയിട്ടുണ്ട്.

തൊഴിൽ നഷ്ടമായിട്ട് ഏഴുമാസങ്ങൾ കഴിഞ്ഞതിനാൽ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് എത്താനുള്ള സാമ്പത്തികം ഇല്ലെന്ന കാരണത്താലാണ് ഇയാൾ പിന്മാറിയത്. സൗദിയിൽ തൊഴിൽ നഷ്ടമായവരിൽ നാന്നൂറിലധികം മലയാളികൾ ഉണ്ടെന്നാണ് വിവരങ്ങൾ. നാട്ടിലേക്ക് മടങ്ങി എത്തിയ ആദ്യ സംഘത്തിൽ മലയാളികൾ ഒന്നും ഇല്ലായിരുന്നു. രണ്ടാമത്തെ സംഘമാണ് ഇന്ന് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP