Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിച്ചില്ല; ലേബർ ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന മലയാളികളെ കാണാനുള്ള മന്ത്രി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിൽ

ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിച്ചില്ല; ലേബർ ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന മലയാളികളെ കാണാനുള്ള മന്ത്രി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ ലേബർ ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന മലയാളികളെ കാണാനുള്ള മന്ത്രി ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിൽ. സൗദി അറേബ്യയിൽ ലേബർ ക്യാമ്പുകൾ സന്ദർശിക്കുന്നതിന് നിയന്ത്രണമുണ്ട്. ഔദ്യോഗികമായി അനുമതി ലഭിച്ചില്ലെങ്കിൽ അനൗദ്യോഗിക സന്ദർശനം നടത്തുമെന്നും ജലീൽ പറഞ്ഞു.

സൗദി അറേബ്യയിൽ ജോലി നഷ്ടപ്പെട്ട് ലേബർ ക്യാമ്പുകളിൽ കഴിയുന്ന മലയാളികളെ കാണാൻ സൗദിയിലേക്കു പോകുന്ന മന്ത്രിയെ തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും അനുഗമിക്കും. ഡിപ്‌ളോമാറ്റിക് പാസ്പോർട്ടും വിസയും ഫ്‌ലൈറ്റും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ എപ്പോൾ യാത്രസാദ്ധ്യമാകുമെന്ന് പറയാൻ കഴിയില്ല.

മന്ത്രിയായിരിക്കെ അനൗദ്യോഗിക സന്ദർശനം നടത്തുമെന്ന് പറയുന്നത് ശരിയാണോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിന് എങ്ങനെയും അവരെ കണ്ടല്ലേ പറ്റൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ലേബർക്യാമ്പിൽ പെട്ടുപോയിട്ടുണ്ടെന്നുപറഞ്ഞ് ഒരാളുടെ ബന്ധുപോലും ഇതുവരെ സർക്കാരിന് പരാതി നൽകിയിട്ടില്ല.

10000ത്തിലേറെ ഇന്ത്യക്കാർ ജോലി നഷ്ടപ്പെട്ട് ക്യാമ്പിലെത്തിയിട്ടുണ്ടെന്നേ അറിയൂ. ഇതിൽ എത്ര മലയാളികളുണ്ടെന്ന് കണക്കില്ല. ഇതുവരെ സമ്പാദിച്ചതൊക്കെ ഇട്ടിട്ട് വെറുതേ മടങ്ങാൻ അവർ തയ്യാറാകുമോ എന്നും അറിയില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുകയാണ് സർക്കാർ. കെട്ടിട നിർമ്മാണ മേഖലയിൽ നിന്നാണ് കൂടുതൽ ഒഴിപ്പിക്കൽ വന്നിരിക്കുന്നത്. നിർമ്മാണമേഖലയിൽ കൂടുതലും ഉത്തരേന്ത്യക്കാരാണ്. സാങ്കേതിക മേഖലയിലാണ് മലയാളികൾ വരാൻ സാദ്ധ്യത.

ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലാണ് താൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത്. തിരികെ വരുന്ന മലയാളികൾക്കായി ധനവകുപ്പ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP