Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതാണ് ഉചിതമെന്ന് ജസ്റ്റിസ് കെ ടി തോമസ്; പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമെന്നും റിട്ടയേർഡ് ജസ്റ്റിസ്

വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതാണ് ഉചിതമെന്ന് ജസ്റ്റിസ് കെ ടി തോമസ്; പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമെന്നും റിട്ടയേർഡ് ജസ്റ്റിസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമല വിഷയത്തിൽ വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്. കേസിൽ വിശദമായ പരിശോധന ആവശ്യമായതിനാലാണ് വിഷയം വിശാല ബെഞ്ചിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരമണ്. സാധാരണ ഗതിയിൽ പുനഃപരിശോധനാ ഹർജികൾ തള്ളാറാണ് പതിവ്. അഞ്ചംഗ ബെഞ്ചിന്റെ വിധിയോട് വിയോജിപ്പുള്ളവർ ഉള്ളതുകൊണ്ടാണ് ഏഴംഗ ബെഞ്ചിന് വിട്ടതെന്നും അതിനാൽ വിഷയത്തിൽ തീരുമാനമായതായി കണക്കാക്കാനാകില്ലെന്നും റിട്ടയേർഡ് ജസ്റ്റീസ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP