Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:2017 ഡിസംബറിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്സൈറ്റിലും, www.ktet.kerala.gov.in എന്ന വെബ്പോർട്ടലിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 82708 പേർ പരീക്ഷ എഴുതിയതിൽ 22,448 പേർ കെ-ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. കാറ്റഗറി ഒന്നിൽ 4921, കാറ്റഗറി രണ്ടിൽ 10105, കാറ്റഗറി മൂന്നിൽ 5179, കാറ്റഗറി നാലിൽ 2243 പേരും വിജയിച്ചു. ശ്രീവിദ്യ കെ, ആകാശ് എസ്.കെ എന്നിവർ കാറ്റഗറി ഒന്നിലും, ശിൽപ കെ, വിദ്യാശ്രീ പി.കെ എന്നിവർ കാറ്റഗറി രണ്ടിലും, ശ്രീലക്ഷ്മി എം.എസ്, ജോയിസ് പോൾ എന്നിവർ കാറ്റഗറി മൂന്നിലും രോഹിണി സി.പി, മുഹമ്മദ്ഷാ ഐ. എന്നിവർ കാറ്റഗറി നാലിലും 80 ശതമാനം മാർക്ക് നേടി ക്യാഷ് അവാർഡിന് അർഹരായി. വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിച്ചയോഗ്യത തെളിയിക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് അവരവരുടെ പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്നിടത്തെ സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഏപ്രിൽ ഒന്നു മുതൽ ഹാജരാകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP