Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയ്യോ..ഞാൻ അങ്ങനെയല്ല പറഞ്ഞത്! എല്ലാം മാധ്യമങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുഴപ്പം; മോദിയെ വാഴ്‌ത്തിയെന്ന വാർത്ത വിവാദമായപ്പോൾ തിരുത്തുമായി കെ.വി.തോമസ്

അയ്യോ..ഞാൻ അങ്ങനെയല്ല പറഞ്ഞത്! എല്ലാം മാധ്യമങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കുഴപ്പം; മോദിയെ വാഴ്‌ത്തിയെന്ന വാർത്ത വിവാദമായപ്പോൾ തിരുത്തുമായി കെ.വി.തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ താൻ വാഴ്‌ത്തിയെന്ന് റിപ്പോർട്ടുകൾ തിരുത്തി കോൺഗ്രസ് എംപി കെ.വി.തോമസ്. ജനദ്രോഹ നടപടികൾ മാനേജ്മെന്റ് സ്‌കില്ലോടെ മോദി നടപ്പിലാക്കുന്നുവെന്നാണ് താൻ പറഞ്ഞതെന്നാണ് കെ.വി തോമസിന്റെ വിശദീകരണം.ഇംഗ്ലീഷ് പ്രസംഗം ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ടു ചെയ്തതാണ് പ്രശ്‌നമായത്.

സ്വന്തം പാർട്ടി നേതാക്കളെക്കാൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്നത് മോദിയോടാണെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. കൂടാതെ മോദിയുടെ ഭരണ നൈപുണ്യത്തെ പുകഴ്‌ത്തി സംസാരിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് കെ.വി തോമസിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.കേരളാ മാനേജ്‌മെന്റ് സമ്മേളനത്തിൽ മോദിയെക്കുറിച്ച് കെ.വി തോമസ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താൻ സാധിക്കുന്ന മികച്ച ഒരു ഭരണാധികാരിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ.

കോൺഗ്രസ് പാർട്ടി നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാൾ സുഖമായി മോദിയുമായി സംവേദനം നടത്താൻ നടക്കുമെന്ന് കെ.വി. തോമസ് പറഞ്ഞിരുന്നു.കേന്ദ്ര സർക്കാരിനെതിരെ ഏറ്റവുമധികം വിമർശനമുയർന്ന നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ സ്വന്തം നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും വിഷയത്തിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP