Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂന്തുറയിൽ ബിജെപി റോഡ്‌ഷോയിൽ നിർമ്മല സീതാരാമൻ പങ്കെടുക്കുന്ന വിവരം അറിയിച്ചില്ല; ശ്രീധരൻ പിള്ളയ്ക്ക് എതിരെ റിപ്പോർട്ട് നൽകിയത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനാൽ; കർമസമിതിയുടെ ഫ്‌ളക്‌സുകൾ എടുത്ത് മാറ്റിയത് മതം പ്രചാരണത്തിന് ഉപയോഗിക്കുന്നതിലെ നിയന്ത്രണം എല്ലാവർക്കും ബാധകമായതിനാലെന്ന് കളക്ടർ വാസുകി

പൂന്തുറയിൽ ബിജെപി റോഡ്‌ഷോയിൽ നിർമ്മല സീതാരാമൻ പങ്കെടുക്കുന്ന വിവരം അറിയിച്ചില്ല; ശ്രീധരൻ പിള്ളയ്ക്ക് എതിരെ റിപ്പോർട്ട് നൽകിയത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനാൽ; കർമസമിതിയുടെ ഫ്‌ളക്‌സുകൾ എടുത്ത് മാറ്റിയത് മതം പ്രചാരണത്തിന് ഉപയോഗിക്കുന്നതിലെ നിയന്ത്രണം എല്ലാവർക്കും ബാധകമായതിനാലെന്ന് കളക്ടർ വാസുകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂന്തുറയിൽ തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണാർത്ഥം കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ അധികാരികളെ അറിയിക്കാതെ. മന്ത്രി പങ്കെടുക്കുന്നുവെന്ന വിരം വരണാധികാരിയായ തന്നെ ബിജെപി നേതൃത്വം അറിയിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി.ആറ്റിങ്ങലിലെ വിവാദ പ്രസംഗത്തിൽ പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതു കൊണ്ടാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ റിപ്പോർട്ട് നൽകിയത്.

ശബരിമല കർമ്മസമിതയുടെ ഹോർഡിങ്ങുകളിലും ചട്ടലംഘനം നടന്നിരുന്നുവെന്നും ഇത് ബോധ്യപ്പെട്ടത്‌കൊണ്ടാണ് അവ നീക്കം ചെയ്തതെന്നും വാസുകി പറഞ്ഞു.മതം ഉപയോഗിച്ച് പ്രചാരണം നടത്താൻ പാടില്ലെന്നത് രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല ബാധകം. എല്ലാ സംഘടനകൾക്കും അത് ബാധകമാണ്. ചട്ടലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ശബരിമല കർമ്മ സമിതിയുടെ ഫ്‌ളക്‌സ് ബോർഡുകളും ഹോർഡിങുകളും എടുത്ത് മാറ്റിയത്.

കാട്ടാക്കടയിൽ ക്ഷേത്ര ഉത്സവത്തിനും എൽഡിഎഫ് പരിപാടിക്കും മൈക്ക് പെർമിഷൻ ഉണ്ടായിരുന്നു. നേമത്ത് വോട്ടർ പട്ടികയിൽ കൃത്രിമം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പേര് ചേർക്കുന്നതിനുള്ള അപേക്ഷയിൽ തെറ്റ് പറ്റിയതാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിൽ, സുരക്ഷയടക്കം തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP