Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കവളപ്പാറക്കടുത്ത് പ്രളയത്തിൽ നിന്ന് നാടിനെ രക്ഷിച്ച വയലുകൾ മണ്ണിട്ട് നികത്താൻ ശ്രമം; മന്ത്രിയെ തടഞ്ഞ് പരാതി പറഞ്ഞ് നാട്ടുകാർ; മിനിട്ടുകൾക്കകം പരിഹാരവുമായി മന്ത്രിയുടെ ഇടപെടൽ

കവളപ്പാറക്കടുത്ത് പ്രളയത്തിൽ നിന്ന് നാടിനെ രക്ഷിച്ച വയലുകൾ മണ്ണിട്ട് നികത്താൻ ശ്രമം; മന്ത്രിയെ തടഞ്ഞ് പരാതി പറഞ്ഞ് നാട്ടുകാർ; മിനിട്ടുകൾക്കകം പരിഹാരവുമായി മന്ത്രിയുടെ ഇടപെടൽ

സ്വന്തം ലേഖകൻ

നിലമ്പൂർ: ഈ പ്രളയകാലത്ത് ഏറ്റവുമധികം ദുരന്തം നേരിട്ട പ്രദേശമാണ് നിലമ്പൂരിലെ കവളപ്പാറ. ഏറ്റവും ഒടുവിലെ കണക്കുകളനുസരിച്ച് 59 പേർക്കാണ് കവളപ്പാറയിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. പോത്തുകൽ പഞ്ചായത്തിന്റെ സിംഹഭാഗവും വെള്ളത്തിനടിയിലായപ്പോൾ അഞ്ചാംവാർഡിലെ വെളുമ്പിയംപാടം മാത്രം ഈ ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇതിലെ പ്രധാന ഘടകമായിരുന്ന വയലാണ് പ്രളയയത്തിൽ അടിഞ്ഞുകൂടിയ മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. കവളപ്പാറയിൽ നിന്ന് ആറ് കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടുള്ള അകലം. സർക്കാറിന്റെ തണ്ണീർതട ഡാറ്റാബാങ്കിൽ ഉൾപെട്ട ഈ സ്ഥലം നികത്തി വീട് വെക്കാൻ നേരത്തെ സ്ഥലമുടമ അപേക്ഷ നൽകിയിരുന്നെങ്കിലും പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. അതിന് ശേഷം പിന്നീട് ഇപ്പോഴാണ് പ്രളയത്തിൽ വന്നടിഞ്ഞ മണ്ണുപയോഗിച്ച് ഈ തണ്ണീർതടം നികത്താനുള്ള ശ്രമം നടന്നത്.

ഇതിനിടെയാണ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഇതു വഴി വന്നത്. മന്ത്രി വരുന്ന വിവരമറിഞ്ഞ നാട്ടുകാർ മന്ത്രിയുടെ കാർ തടഞ്ഞ് പരാതി പറയുകയും മന്ത്രി ഉടൻ തന്നെ തഹസിൽദാറെയും വില്ലേജ് ഓഫീസറെയും വിളിച്ച് മണ്ണിട്ട് നികത്തൽ നിർത്തിവെക്കാനും നികത്തിയ മണ്ണ് നീക്കം ചെയ്യാനും നിർദ്ദേശിക്കുകയായിരുന്നു. പ്രളയത്തിൽ വന്നടിഞ്ഞ മണ്ണ് നീക്കാൻ എത്തിയ സന്നദ്ധ പ്രവർത്തകരാണ് അവരുടെ വാഹനങ്ങളുപയോഗിച്ച് വയലിൽ മണ്ണിട്ട് തുടങ്ങിയത്. തഹസിൽദാറും വില്ലേജ് ഓഫീസറും നിങ്ങൾക്ക് അനുയോജ്യമായ ഇടത്ത് മണ്ണ് നിക്ഷേപിക്കാമെന്ന് പറഞ്ഞതിന്റെ അടസ്ഥാനത്തിലാണ് വയലിൽ മണ്ണിട്ടതെന്ന് ഇവർ പറഞ്ഞു. എന്നാൽ അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്ന് തഹസിൽദാറും വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ വന്നടിഞ്ഞ വലിയ മൺകൂനകൾ നീക്കുന്ന പ്രവർത്തികൾ ഇപ്പോഴും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇപ്പോഴും പോത്തുകല്ലിലും പരിസര പ്രദേശങ്ങളിലും നടന്ന് കൊണ്ടിരിക്കുകയാണ്. ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണ് റോഡിന്റെ വശങ്ങളിലും, ഒഴിഞ്ഞ പ്രദേശങ്ങളിലും നിക്ഷേപിക്കാനാണ് തഹസിൽദാറുടെ നിർദ്ദേശം.ഇത് ദുരുപയോഗം ചെയ്താണ് തണ്ണീർതടം നികത്താനുള്ള ശ്രമം നടന്ന്. തഹസിൽദാറുടെ നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് 80 ലോഡിലധികം മണ്ണ് ഈ വയലിൽ നിക്ഷേപിച്ചിരുന്നു.

ഇത്തരത്തിൽ നിക്ഷേപിച്ച മണ്ണ്് ഇന്നലെ ജെസിബി ഉപയോഗിച്ച് നികത്താനുള്ള ശ്രമമാണ് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്. ഈ വയൽ കൂടി നികത്തുകയാണെങ്കിൽ ഇത്തവണ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷനേടിയവരെല്ലാം അടുത്ത തണവ വെള്ളത്തിലായിരിക്കുമെന്നും നാട്ടുകാർ പറയുന്നു. കൃത്യസമയത്ത് നാട്ടുകാർ ഇടപെട്ട് മന്ത്രിയെ കണ്ട് പരാതി പറഞ്ഞതിനാൽ ഈ ശ്രമം തടയാനായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP