Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേണ്ട മോനെ.. വേണ്ട മോനെ... എന്ന് സ്വരാജിനെ ഓർമ്മപ്പെടുത്തി കാനം: സിപിഐ അംഗങ്ങളെ കാണാൻ ഇനി തൃശൂരുവരെ പോകേണ്ട; സ്വരാജിന്റെ നാട്ടിൽ തന്നെ 300 അംഗങ്ങൾ സിപിഐക്ക് ഉണ്ട്; സിപിഐയുടെ വോട്ടുനേടി തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ തറപറ്റിച്ച സ്വരാജ് വന്നവഴി മറന്നുവെന്ന് തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി

വേണ്ട മോനെ.. വേണ്ട മോനെ... എന്ന് സ്വരാജിനെ ഓർമ്മപ്പെടുത്തി കാനം: സിപിഐ അംഗങ്ങളെ കാണാൻ ഇനി തൃശൂരുവരെ പോകേണ്ട;  സ്വരാജിന്റെ നാട്ടിൽ തന്നെ 300 അംഗങ്ങൾ സിപിഐക്ക് ഉണ്ട്; സിപിഐയുടെ വോട്ടുനേടി തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ തറപറ്റിച്ച സ്വരാജ് വന്നവഴി മറന്നുവെന്ന് തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി

കൊച്ചി: സിപിഐക്ക് എതിരെ എല്ലാ കാലത്തും വിമർശനം ഉയർത്തിവന്ന എം സ്വരാജ് എന്ന യുവ സിപിഎം നേതാവിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം. സിപിഐ അംഗങ്ങളെ കാണാൻ ഇനി സ്വരാജ് തൃശൂരുവരെ പോകേണ്ടെന്ന് ആണ് കാനത്തിന്റെ പ്രതികരണം. സ്വരാജിന്റെ നാട്ടിൽ തന്നെ 300 അംഗങ്ങൾ സിപിഐക്ക് ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഓർമിപ്പിക്കുന്നു. സിപിഐയുടെ വോട്ടുനേടി തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ തറപറ്റിച്ച സ്വരാജ് വന്നവഴി മറന്നുവെന്ന് കൂടി ഓർമിപ്പിക്കുന്നതാണ് കാനത്തിന്റെ പ്രതികരണം.

എം. സ്വരാജ് എംഎൽഎ അഹങ്കാരത്തിന്റെ ആൾരൂപമെന്നു സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ ആക്ഷേപം ഉയർന്നിരുന്നു. സമ്മേളനത്തിനു വേദിയായ തൃപ്പൂണിത്തുറയിൽ നിന്നുള്ള എംഎൽഎയാണു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സ്വരാജ്. ''സ്വരാജിനു സിപിഐയെ അംഗീകരിക്കുവാൻ പ്രയാസമാണ്. താനിതുവരെ സിപിഐക്കാരെ കണ്ടിട്ടില്ല എന്ന ഭാവമാണ്. എന്നാൽ, സിപിഐയുടെ വോട്ട് വേണം. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ടുകൾ വാങ്ങി ജയിച്ചശേഷം തള്ളിപ്പറയുന്നതിനെ ജനങ്ങൾ തിരിച്ചറിയും'' എന്നാണു സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ ആക്ഷേപമായി ജില്ലയിലെ പ്രവർത്തകർ ഉന്നയിച്ചത്.

ഇതിനൊരു മറുപടിയെന്നവണ്ണമാണ് കാനവും ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. നാലു ദിവസങ്ങളിലായി മലപ്പുറത്ത് നടന്നു വന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണ് കാനം സ്വരാജിനെതിരെ തിരിഞ്ഞത്. തന്റെ നാട്ടിൽ സിപിഐക്കാരില്ലെന്നും തൃശൂരുവരെ ചെന്നാൽ മാത്രമേ സിപിഐക്കാരെ കാണാൻ സാധിക്കുകയുള്ളുവെന്നും നേരത്തെ സ്വരാജ് വിമർശനമുന്നയിച്ചിരുന്നു.

സിപിഐക്കാരെ കാണാൻ ഇനി സ്വരാജ് തൃശൂരുവരെ പോകേണ്ടെന്നും നാട്ടിൽ തന്നെ സിപിഐക്കാർ ഉണ്ടെന്നും ഓർമ്മപ്പെടുത്തിയാണ് കാനത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. എറണാകുളത്ത് നിരവധി സിപിഎം പ്രവർത്തകർ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സിപിഐയിലേക്ക് അംഗങ്ങളായെത്തി. സിപിഎമ്മിൽ നിന്നും ഇത്തരം ഒഴുക്കുണ്ടായി. ഇതുകൂടി സൂചിപ്പിച്ചാണ് കാനത്തിന്റെ പ്രതികരണം. കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനം ഇന്ന് തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയുടെ കൂടെ സഹായത്തോടെയാണ് സ്വരാജും സിപിഎമ്മും ജയിക്കുന്നതെന്ന് ഓർമ്മിപ്പിക്കുക കൂടി ചെയ്തുകൊണ്ട് കാനത്തിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP