Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃപ്തി ദേശായിക്ക് കോൺഗ്രസുമായും ബിജെപിയുമായും അടുത്ത ബന്ധം; ചെന്നിത്തലയും ശ്രീധരൻ പിള്ളയും ചേർന്ന് പറഞ്ഞാൽ തൃപ്തി ദേശായി തിരികെ പോകുമെന്ന് കടകം പള്ളി

തൃപ്തി ദേശായിക്ക് കോൺഗ്രസുമായും ബിജെപിയുമായും അടുത്ത ബന്ധം; ചെന്നിത്തലയും ശ്രീധരൻ പിള്ളയും ചേർന്ന് പറഞ്ഞാൽ തൃപ്തി ദേശായി തിരികെ പോകുമെന്ന് കടകം പള്ളി

പമ്പ: രമേശ് ചെന്നിത്തലയും പി.എസ് ശ്രീധരൻ പിള്ളയും ചേർന്ന് പറഞ്ഞാൽ തൃപ്തി ദേശായി തിരികെ പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോൺഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്നും കടകംപള്ളി ആരോപിച്ചു.

വലിയ വിശ്വാസിയായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയും ചേർന്ന് അവരെ പറഞ്ഞ് വിടാവുന്നതേയുള്ളു. അതിന് പകരം നെടുമ്പാശ്ശേരിയിൽ പ്രാകൃതമായ രീതിയിൽ സഞ്ചാര സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് പ്രതിഷേധം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥിയായി പുണെ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായി. പിന്നീടവർ ബിജെപിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. നിലയ്ക്കലിൽ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

സ്ത്രീപ്രവേശനത്തിന് കോടതിയിൽ കേസ് കൊടുത്ത് 12 വർഷം നിയമ യുദ്ധം നടത്തിയവർ വിധി അനുകൂലമാക്കിയ ശേഷം അതിന്റെ പേരിൽ ജനങ്ങളെ തെരുവിലിറക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് തൃപ്തി ദേശായിയുടെ വരവെന്ന് സംശയിക്കുന്നെന്നും കടകംപള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP