Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സർക്കാർ വിട്ടത് 50 വയസിന് മുകളിൽ പ്രായമുള്ള വനിതാ പൊലീസുകാരെ' ; 'വനിതാ പൊലീസുകാർക്ക് വത്സൻ തില്ലങ്കേരിയെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ല'; തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയ ആളാണെന്നും വിശ്വാസികൾക്ക് ഭംഗം വരുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ

'സർക്കാർ വിട്ടത് 50 വയസിന് മുകളിൽ പ്രായമുള്ള വനിതാ പൊലീസുകാരെ' ; 'വനിതാ പൊലീസുകാർക്ക് വത്സൻ തില്ലങ്കേരിയെ  പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ല'; തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയ ആളാണെന്നും വിശ്വാസികൾക്ക് ഭംഗം വരുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ച വത്സൻ തില്ലങ്കേരിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ ശബരിമലയിലേക്ക് വിട്ടത് 50 വയസിന് മുകളിൽ പ്രായമുള്ള വനിതാ പൊലീസുകാരാണെന്നും ഇതിൽ നിന്നും സംസ്ഥാന സർക്കാരിന്റെ നയം എന്താണെന്നുള്ളത് വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു. മാത്രമല്ല വനിതാ പൊലീസുകാർക്ക് വത്സൻ തില്ലങ്കേരിയെ പ്രായം തെളിയിക്കേണ്ട സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ശബരിമലയിലെ വിശ്വാസികൾക്ക് ഭംഗം വരുത്തുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യം വിശ്വാസ സമൂഹം തിരിച്ചറിയണം. ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും ഉടൻ പൂർത്തിയാകും. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് നടക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടി സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി വത്സൻ തില്ലങ്കേരി രംഗത്തെത്തിയിരുന്നു.

15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ പരിശോധിച്ചെന്നാണ് ആർഎസ്എസ് നേതാവും ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വത്സൻ തില്ലങ്കേരി പറഞ്ഞത്.ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാർ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്നാണ് വൽസൻ തില്ലങ്കേരി അവകാശപ്പെടുന്നത്.

ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറായില്ലെന്നുമായിരുന്നു തില്ലങ്കേരിയുടെ ആരോപണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP