Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശബരിമലയിൽ ഭക്തർക്ക് സൗകര്യമൊരുക്കുകയാണ് സർക്കാർ ചുമതല അല്ലാതെ ഗുണ്ടകൾക്ക് സൗകര്യമൊരുക്കുകയല്ല' ; ആർഎസ്എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കുമറിയാമെന്നും കടകംപള്ളി; ശബരിമലയിലെ ആചാരവും അനുഷ്ഠാനവുമല്ല തിരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടാണ് ആർഎസ്എസിന്റെ പ്രശ്‌നമെന്നും മന്ത്രി

'ശബരിമലയിൽ ഭക്തർക്ക് സൗകര്യമൊരുക്കുകയാണ് സർക്കാർ ചുമതല അല്ലാതെ ഗുണ്ടകൾക്ക് സൗകര്യമൊരുക്കുകയല്ല' ; ആർഎസ്എസും ബിജെപിയും ആസൂത്രണം ചെയ്യുന്ന കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കുമറിയാമെന്നും കടകംപള്ളി; ശബരിമലയിലെ ആചാരവും അനുഷ്ഠാനവുമല്ല തിരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടാണ് ആർഎസ്എസിന്റെ പ്രശ്‌നമെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ശബരിമലയിൽ ഭക്തർക്കാണ് സർക്കാർ സൗകര്യമൊരുക്കുന്നതെന്നും അല്ലാതെ ഗുണ്ടകൾക്കല്ലെന്നും തുറന്നടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ആർഎസ്എസിന്റെ കൈയിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ശബരിമലയിൽ നടക്കുന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും ആസൂത്രണമാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കുമറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ ആചാരമല്ല തിരഞ്ഞെടുപ്പിൽ കിട്ടുന്ന വോട്ടുകളാണ് ആർഎസ്എസിന്റെ പ്രശ്‌നമെന്നും സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ആർഎസ്എസിനെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ലെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണ്. ശബരിമലയ്ക്ക് കേന്ദ്രം ഇതുവരെ അനുവദിച്ചത് 18 കോടി മാത്രമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

100 കോടിയുടെ വാഗ്ദാനമുണ്ട്. പക്ഷേ കിട്ടിയിട്ടില്ല. 2019 വരെയാണു പദ്ധതി കാലയളവ്. സംസ്ഥാനം നേരിട്ടു നടപ്പാക്കാക്കേണ്ട പദ്ധതിയല്ല ഇവയൊക്കെ. ഇതിനൊരു ടെക്‌നിക്കൽ കമ്മിറ്റിയുണ്ട്. അവരാണ് തീരുമാനമെടുക്കേണ്ട്. ഇപ്പോൾ ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 100 കോടി രൂപ കേന്ദ്രം അനുവദിച്ചെന്നാണു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം പമ്പയിൽ മാധ്യമങ്ങളോടു പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP