Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ വനിതയുടെ മരണത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടത് സഹോദരിയുടെ ആവശ്യ പ്രകാരമെന്ന് കടകംപള്ളി; ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമെന്നും മന്ത്രി

വിദേശ വനിതയുടെ മരണത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടത് സഹോദരിയുടെ ആവശ്യ പ്രകാരമെന്ന് കടകംപള്ളി; ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമെന്നും മന്ത്രി

തിരുവനന്തപുരം: കോവളത്തെ വിദേശവനിതയുടെ മരണത്തിൽ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദേശവനിതയുടെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യം മുതൽ തന്നെ രാഷ്ട്രീയ ഇടപെടൽ സംശയിച്ചിരുന്നു. സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് പിന്തുണ നൽകിയത്. സിബിഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുംടുംബത്തിന്റെ ആവശ്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശ വനിതയുടെ സുഹൃത്ത് ആൻഡ്രൂ ഈ വിഷയത്തിൽ സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. കേസിലെ ദുരൂഹതകൾ മാറ്റാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തതായി ആൻഡ്രൂ പറഞ്ഞു. ഇതു സംബന്ധിച്ച് ജൂൺ ആറിന് കേരളാ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. കേരളാ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും ആൻഡ്രൂ ആരോപിച്ചു.

കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. സംസ്‌കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്‌പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയമുണ്ട്. കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കുന്നയിടത്ത് ഡി.വൈ.എസ്‌പി.യും ഐ.ജി.യും ഉണ്ടായിരുന്നു. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാൻ അവരിൽ ആകാംഷയുണ്ടെന്ന് തോന്നിയതായും ആൻഡ്രൂ ആരോപിക്കുന്നു. പൊലീസിന് ഇതിൽ എന്താണ് നേട്ടം. അതുകൊണ്ടാണ് കേസ് സിബിഐ. അന്വേഷിക്കണം എന്നു ഞാൻ ആവശ്യപ്പെടുന്നത്.

രാജ്യം വിടാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ടായെന്നും കൊലപാതകം നടന്നതിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20, 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെയാണെങ്കിൽ രണ്ടാഴ്ചയിൽ കൂടുതൽ അവളെ ആരെങ്കിലും നിർബന്ധിതമായി തടവിൽ പാർപ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതിൽ നിന്നും വിരുദ്ധമാണ്. മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാർ നേരത്തേ തന്നെ കണ്ടിരുന്നെങ്കിലും അവരും പൊലീസിനോട് പറയാൻ തയ്യാറാകാഞ്ഞതും ദുരൂഹമാണ്.

വിദേശവനിതയെ അവസാനമായി കണ്ടിടത്തു നിന്നും മൂന്ന് കിലോ മീറ്റർ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും പൊലീസിന് അവളെ കണ്ടെത്താൻ ഇത്രയും സമയം വേണ്ടിവന്നു. മൃതദേഹം കണ്ട നാട്ടുകാരും ഇതേപറ്റി പൊലീസിനോട് പറഞ്ഞില്ല. പൊലീസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ തെളിയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതിൽ അന്വേഷണം വേണമെന്നും ആൻഡ്രൂ ആവശ്യപ്പെട്ടു.

തന്റെ സുഹൃത്തിന്റെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചതാണ് എല്ലാവരും ചേർന്ന്. ടൂറിസം ഡിപ്പാർട്ട്‌മെന്റും പൊലീസുകാരും മന്ത്രിയും ചേർന്ന് നടത്തിയ പൊറാട്ടു നാടകങ്ങളാണ് എല്ലാവരും കണ്ടത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്‌നങ്ങൾ വേണ്ടാ എന്നു വച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആൻഡ്രൂസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണ്. പൊലീസ് ഒരുകാര്യവും തങ്ങളുമായി പങ്കുവെക്കാൻ തയ്യാറായില്ലെന്നും ആൻഡ്രൂസ് ആരോപിക്കുന്നു. തങ്ങളെ സഹായിക്കാൻ ശ്രമിച്ചവരെ അപമാനിക്കാൻ ശ്രമമുണ്ടായി. കേസന്വേഷണം നടത്തുന്ന സംഘത്തിന് മേൽ പുറത്തുനിന്നുള്ള സമ്മർദ്ദമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP