Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേഷൻ കടകൾ അടക്കം തുറന്നുപ്രവർത്തിക്കേണ്ടതില്ല എന്ന ഉത്തരവ് തെറ്റിദ്ധാരണ പരത്തി; ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് മനസിലാക്കിയതോടെ ഉത്തരവ് ഉടൻ തന്നെ പിൻവലിച്ചു; തിരുവനന്തപുരം കളക്ടർക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

റേഷൻ കടകൾ അടക്കം തുറന്നുപ്രവർത്തിക്കേണ്ടതില്ല എന്ന ഉത്തരവ് തെറ്റിദ്ധാരണ പരത്തി; ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് മനസിലാക്കിയതോടെ ഉത്തരവ് ഉടൻ തന്നെ പിൻവലിച്ചു; തിരുവനന്തപുരം കളക്ടർക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പോത്തൻകോട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടറെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കലക്ടർ ഇറക്കിയ ഉത്തരവ് തെറ്റിദ്ധാരണ ഉണ്ടാക്കിയതായി കടകംപള്ളി വ്യക്തമാക്കി. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് മനസിലാക്കിയതോടെ ഉത്തരവ് ഉടൻ തന്നെ പിൻവലിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ ആദ്യം തീരുമാനിച്ചപ്രകാരമുള്ള നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

പോത്തൻകോട് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചതോടെ നിരീക്ഷണം ശക്തമാണ്. അതിനിടെ റേഷൻ കടകൾ അടക്കം തുറന്നുപ്രവർത്തിക്കേണ്ടതില്ല എന്ന തരത്തിൽ ഇന്നലെ ഉച്ചയ്ക്ക് ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഇത് പ്രായോഗികമല്ല എന്ന് കണ്ട് വൈകീട്ടോടെ കളക്ടർ തന്നെ ഉത്തരവ് പിൻവലിച്ചതായി കടകംപള്ളി പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് കണ്ടാണ് കളക്ടർ കടുത്ത നടപടി സ്വീകരിച്ചത്. റേഷൻ കടകൾ അടച്ചാലും മറ്റു ക്രമീകരണങ്ങൾ വഴി വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാമെന്ന് കളക്ടർ വിചാരിച്ചുകാണും. കുടുംബശ്രീ വഴി ഭക്ഷ്യധാന്യം എത്തിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം കരുതിയത്. കുടുംബശ്രീക്കാരും മനുഷ്യരാണ്. അവരെ ഉപയോഗിച്ച് മാത്രം ഭക്ഷ്യധാന്യം വീടുകളിൽ എത്തിക്കുന്നത് പ്രായോഗികമല്ല എന്ന് കണ്ടാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്നും കടകംപള്ളി പറഞ്ഞു.

ഇനി ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിന് മുൻപ് കൂട്ടായ ആലോചനകൾ നടത്തണമെന്ന നിർദ്ദേശം നൽകിയതായും കടകംപള്ളി പറഞ്ഞു. തിരുവനന്തപുരത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് 18,058 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗലക്ഷണങ്ങൾ ഉള്ള 77 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ ആണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP