Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽപെട്ടയാൾക്ക് വേണ്ടി ഔദ്യോഗിക വാഹനം വിട്ടു നൽകി മന്ത്രി ഓട്ടോയിൽ പൊതുപരിപാടിയിലേക്ക് ;സെക്രട്ടറിയേറ്റിന് സമീപം ബൈക്ക് അപകടത്തിൽപെട്ട യാത്രക്കാരന് സഹായ ഹസ്തം നീട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സംഭവം ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സന്നധ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെ

അപകടത്തിൽപെട്ടയാൾക്ക് വേണ്ടി ഔദ്യോഗിക വാഹനം വിട്ടു നൽകി മന്ത്രി ഓട്ടോയിൽ പൊതുപരിപാടിയിലേക്ക് ;സെക്രട്ടറിയേറ്റിന് സമീപം ബൈക്ക് അപകടത്തിൽപെട്ട യാത്രക്കാരന് സഹായ ഹസ്തം നീട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സംഭവം ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സന്നധ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്കുള്ള യാത്രയ്ക്കിടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റയാൾക്ക് സഹായ ഹസ്തം നീട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരുക്കേറ്റ് റോഡിൽ കിടന്നയാളെ തന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മന്ത്രി ഓട്ടോറിക്ഷയിൽ യാത്ര തുടർന്നു. ചൊവ്വാഴ്‌ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. പ്രളയ ദുരിതം ബാധിച്ചവർ താമസിച്ച കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ ശേഖരിച്ച സന്നധപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്ക് പോകുകയായിരുന്നു മന്ത്രി. സെക്രട്ടറിയേറ്റിൽ നിന്നും കനക കുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് ബൈക്ക് യാത്രികന്റെ അപകടം മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്.

സെക്രട്ടേറിയറ്റിനു സമീപം പുന്നൻ റോഡിൽ വിവരാവകാശ കമ്മിഷൻ ഓഫീസിനു സമീപം ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്നു. ഇയാളെ ഉടൻ മന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വാഹനത്തിൽക്കയറ്റി. പരുക്കേറ്റയാളെ മന്ത്രിയുടെ ഗൺമാനും ഡ്രൈവറും ആശുപത്രിയിലേക്കു കൊണ്ടുപോയി.

ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മന്ത്രി. തുടർന്ന് ഓട്ടോറിക്ഷയിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനും കനകക്കുന്നിലേക്കു പോയി. ബാലാവകാശ കമ്മിഷൻ ജീവനക്കാരൻ പൂവച്ചൽ സ്വദേശി ആൽഫ്രഡിനാണ് അപകടത്തിൽ പരിക്കേറ്റത്. എതു വാഹനമാണ് ഇടിച്ചിട്ടതെന്നു തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്കു തെറിച്ചുവീണ ആൽഫ്രഡിനു തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP