Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വം; വർഷങ്ങൾ പഴയക്കമുള്ള നിരവധി സ്മാരകങ്ങൾ സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്; പാരമ്പര്യത്തെ തിരിച്ചറിയണമെങ്കിൽ ഇവയെല്ലാം കണ്ടെത്തി കൂടുതൽ പഠനം നടത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വം; വർഷങ്ങൾ പഴയക്കമുള്ള നിരവധി സ്മാരകങ്ങൾ സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്; പാരമ്പര്യത്തെ തിരിച്ചറിയണമെങ്കിൽ ഇവയെല്ലാം കണ്ടെത്തി കൂടുതൽ പഠനം നടത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തിരുവനന്തപുരം: പൈതൃക സ്ഥാപനങ്ങൾ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും അറിവിന്റെ വാതായനങ്ങൾ തുറന്നിടാൻ കാരണമാകുമെന്ന് തുറമുഖ മ്യൂസിയം ആർക്കെവ്സ് ആർക്കിയോളജി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇത്തരം സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ചരിത്രപരമായ ഉത്തരവാദിത്വമാണ്. വർഷങ്ങൾ പഴയക്കമുള്ള നിരവധി സ്മാരകങ്ങൾ സംരക്ഷിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യത്തെ തിരിച്ചറിയണമെങ്കിൽ ഇവയെല്ലാം കണ്ടെത്തി കൂടുതൽ പഠനം നടത്തണം. പരിസ്ഥിതിയുടെ സംരക്ഷകരാണ് പൈതൃക സമ്പത്തുകളെന്നും മന്ത്രി പറഞ്ഞു.

ആൻഡ്രൂ ഡബ്ലിയു മെലൻ ഫൗണ്ടേഷൻ, ന്യൂയോർക്ക് മെട്രോപൊലീത്തൻ മ്യൂസിയം ഓഫ് ആർട്ട്, നെതർലാന്റ് സ്റ്റിച്ചിങ് റസ്റ്റോറിയാറ്റിക് അറ്റെലിയർ ലിംബർഗ് എന്നിവയുടെ സഹകരണത്തോടെ മ്യൂസിയം - മൃഗശാല വകുപ്പ് സംഘടിപ്പിച്ച 'പ്രിവന്റീവ് കൺസർവേഷൻ ഫോർ മ്യൂസിയം' എന്ന വിഷയത്തിലെ അന്താരാഷ്ട്ര ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ. മുരളീധരൻ എംഎ‍ൽഎ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം ചീഫ് അഡൈ്വസർ ഡോ.എം.വേലായുധൻ നായർ, മ്യൂസിയം ആർക്കൈവ്സ് ആർക്കിയോളജി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ഹെറിറ്റേജ് ചെയർമാൻ വിനോദ് ഡാനിയേൽ, നെതർലാന്റ് സ്റ്റിച്ചിങ് റസ്റ്റോറിയാറ്റിക് അറ്റെലിയർ ലിംബർഗ് ഡയറക്ടർ റെനെ ഹോപ്പൻബ്രോവേഴ്സ്, ആർക്കിയോളജി ഡയറക്ടർ ജെ. രാജ്കുമാർ, ആർക്കൈവ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇൻ ചാർജ് പി. ബിജു മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ശിൽപശാല ഇന്ന് സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP