Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറമുഖങ്ങളുടെ വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും:കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തുറമുഖങ്ങളുടെ വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും:കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ട്. പക്ഷേ, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ പ്രാദേശികമായ പല പ്രശ്നങ്ങളും തടസങ്ങളും ഉയർന്നുവരും. എന്നാൽ പ്രദേശത്തിന്റെ വികസനത്തിനുവേണ്ടിയുള്ള സർക്കാർ നടപടികളോട് ജനങ്ങളും പ്രദേശവാസികളും സഹകരിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വലിയ തുറയിൽ നിർമ്മാണം പൂർത്തിയാക്കിയ തുറമുഖ ഗസ്റ്റ് ഹൗസും ക്വാർട്ടേഴ്സും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സംവിധാനങ്ങൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ട മേഖലയാണ് തുറമുഖ മേഖല. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സുരക്ഷിതത്വത്തിനും തീര സുരക്ഷയ്ക്കും തുറമുഖ ജീവനക്കാരുടെ സാമീപ്യം തുറമുഖത്ത് അത്യാവശ്യമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് തുറമുഖങ്ങളിൽ സർക്കാർ ഗസ്റ്റ്ഹൗസും ക്വാർട്ടേഴ്സും നിർമ്മിക്കാൻ തീരുമാനിച്ചത്. കാസർഗോഡ,് അഴീക്കൽ തുറമുഖങ്ങളിൽ ജീവനക്കാർക്ക് ഗസ്റ്റ്ഹൗസും ക്വാർട്ടേഴ്സും അനുവദിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ക്വാർട്ടേഴ്സ് നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP