Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന കവിയായിരുന്നു മൂലൂർ; അതുകൊണ്ടുതന്നെ വർത്തമാന കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ള കൃതികളാണ് മൂലൂരിന്റേതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന കവിയായിരുന്നു മൂലൂർ; അതുകൊണ്ടുതന്നെ വർത്തമാന കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ള കൃതികളാണ് മൂലൂരിന്റേതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മുലൂർ സ്മാരകം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇലവുംതിട്ടയിൽ മൂലൂർ സ്മാരകത്തിന്റെ 29-ാം വാർഷിക ആഘോഷവും നവോത്ഥാന ചരിത്ര പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിലവിൽ സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് സ്മാരകം പ്രവർത്തിക്കുന്നത്. ഇതിനാൽ സാംസ്‌കാരിക വകുപ്പുമായി കൂടിയാലോചിച്ച് സ്മാരകം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന കവിയായിരുന്നു മൂലൂർ. അതുകൊണ്ടുതന്നെ വർത്തമാന കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ള കൃതികളാണ് മൂലൂരിന്റേതെന്നും ഈ കൃതികൾ പ്രചരിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP