Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെമ്പിളൈ ഒരുമയുടെ വിജയത്തിനിടെ കാണാതെ പോയ മറ്റൊരു വിജയം; പരിസ്ഥിതിക്കു വേണ്ടി കടപ്ര വോട്ട് ചെയ്തു, ജനകീയ സ്ഥാനാർത്ഥിക്ക് വൻഭൂരിപക്ഷം

പെമ്പിളൈ ഒരുമയുടെ വിജയത്തിനിടെ കാണാതെ പോയ മറ്റൊരു വിജയം; പരിസ്ഥിതിക്കു വേണ്ടി കടപ്ര വോട്ട് ചെയ്തു, ജനകീയ സ്ഥാനാർത്ഥിക്ക്  വൻഭൂരിപക്ഷം

പത്തനംതിട്ട: മൂന്നാറിലെ പൊമ്പിളൈ ഒരുമയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിൽ നമ്മൾ കാണാതെ പോയ തിളക്കമാർന്ന ഒരു വിജയമുണ്ട്. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി നാട്ടുകാർ വോട്ടു ചെയ്ത് അവരുടെ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത് കോയിപ്രം പഞ്ചായത്തിലെ കടപ്ര വാർഡിലാണ്.

ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമായ ടാർ ബിറ്റുമെൻ മിക്‌സിങ് പ്ലാന്റിനെതിരേയുള്ള ജനകീയ സമരമാണ് വിജയം കണ്ടത്. കോയിപ്രം ഗ്രാമപഞ്ചായത്തിൽ പത്താംവാർഡിൽ മൂന്നു മുന്നണികളേയും പരാജയപ്പെടുത്തിയ അഡ്വ. ജെസി സാജന്റെ വിജയമാണ് പരിസ്ഥിതിവാദികൾക്ക് അനുകൂലമായത്. വാർഡിൽ പ്രവർത്തിക്കുന്ന ടാർ മിക്‌സിങ് യൂണിറ്റ് സമീപവാസികളുടെ ജീവനും ആരോഗ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരേ സമീപവാസികൾ നാട്ടിലെ എല്ലാ രാഷ്ട്രീയനേതാക്കളേയും ഭരണാധികാരികളേയും സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതേത്തുടർന്നാണ് നാട്ടുകാർ അഡ്വ. ജെസിയുടെ നേതൃത്വത്തിൽ സംഘടിച്ചത്.

മൂന്നു മുന്നണികളും യൂണിറ്റിനെ അനുകൂലിച്ചപ്പോൾ ഇവർക്കെതിരേ ശബ്ദമുയർത്തിയായിരുന്നു ഇവരുടെ സമരം. വൃക്ഷം ചിഹ്‌നമായി എടുത്തായിരുന്നു ജെസി മത്സരത്തിനിറങ്ങിയത്. കോൺഗ്രസ് ഭരിച്ചിരുന്ന കോയിപ്രം പഞ്ചായത്തിൽ ഇടതുമുന്നണിയും ബിജെപിയും സമരക്കാരെ പിന്തുണച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. നിരവധി സമരങ്ങളും നിരാഹാരമടക്കമുള്ള പരിപാടികളും ഇവർ സംഘടിപ്പിച്ചിരുന്നു.

സിപിഐ(എം) ഈ വാർഡിൽ മൂന്നാം സ്ഥാനത്ത് പോയി. 146 വോട്ടിനായിരുന്നു ജെസിയുടെ വിജയം. അധികം പുറംലോകത്തേക്ക് ശ്രദ്ധ നേടാത്ത സമരമായിരുന്നു കടപ്രയിലേത്. ഭരണകൂടവും അധികാരിവർഗവുമെല്ലാം ടാർ മിക്‌സിങ് പ്ലാന്റിനു വേണ്ടിയാണ് നിലകൊണ്ടത്. ഇവർ നടത്തി വന്ന സമരങ്ങൾക്കുനേരെ എന്നും മുഖം തിരിക്കുകയാണ് മുന്നണികളും ബിജെപിയും ചെയ്തിരുന്നത്. ഇവർക്കെല്ലാം ശക്തമായ താക്കീതായി മാറി ജെസിയുടെ വിജയം. ഇനി വരുന്ന തലമുറ പരിസ്ഥിതിക്ക് വേണ്ടി നിലകൊള്ളുമെന്ന പ്രത്യാശ കുടിയാണ് ഈ വിജയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP