Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം വിദേശത്തുള്ള ഭർത്താവിന്റെ വരവിനായി സൂക്ഷിച്ചത് താലൂക്ക് ആശുപത്രിയിലെ ഫ്രീസറിൽ; ബന്ധുക്കളെത്തി ഫ്രീസർ തുറന്നപ്പോൾ കണ്ടത് അഴുകിയ ബോഡിയും; കടയ്ക്കൽ താലൂക് ആശുപത്രിയിൽ നേരിയ സംഘർഷം; ആശുപത്രിയുടെ അനാസ്ഥയെന്ന് ആരോപിച്ച് മരിച്ച സലീന ബീവിയുടെ ബന്ധുക്കൾ

ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം വിദേശത്തുള്ള ഭർത്താവിന്റെ വരവിനായി സൂക്ഷിച്ചത് താലൂക്ക് ആശുപത്രിയിലെ ഫ്രീസറിൽ; ബന്ധുക്കളെത്തി ഫ്രീസർ തുറന്നപ്പോൾ കണ്ടത് അഴുകിയ ബോഡിയും; കടയ്ക്കൽ താലൂക് ആശുപത്രിയിൽ നേരിയ സംഘർഷം; ആശുപത്രിയുടെ അനാസ്ഥയെന്ന് ആരോപിച്ച് മരിച്ച സലീന ബീവിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ച് മൃതശരീരം അഴുകിയ നിലയിൽ. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ ചെറിയതോതിൽ സംഘർഷം. നിലമേൽ കുരിയോട് അൽഅമീൻ മൻസിലിൽ സലീന ബീവി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി വിദേശത്തുള്ള ഭർത്താവ് നാട്ടിൽ എത്തുന്നതു വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു .

ഇന്ന് രാവിലെ ബന്ധുക്കളെത്തി ജീവനക്കാർഫ്രീസർ തുറന്നു നോക്കുമ്പോഴാണ് ബോഡി അഴുകിയ നിലയിൽ കണ്ടെത്തിയത്. ബോഡിയിൽ നിന്നും അമിതമായ ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ഫ്രീസർ കേടായി തിനെത്തുടർന്നാണ് ഈ സംഭവം ഉണ്ടായത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു .ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി സ്ഥലത്തെത്തുകയും.മരിച്ച സലീന ബീവിയുടെ ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു.

സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഇവർ അറിയിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റി കൗൺസിലറായ ഷാജുവിന്റെ ബന്ധുവാണ് മരിച്ച സലീന. ഷാജുവും താലൂക്ക് ആശുപത്രിയിൽ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഇത് താലൂക്ക് ആശുപത്രിയുടെ അനാസ്ഥയാണെന്നു ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP