Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ കൂട്ടായ്മയായ ക്യൂൻസ് ലൗഞ്ച് പുറത്തിറക്കിയ 'കഥ പറയും കടലുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി; തിരക്കഥാകൃത്ത് കെ.ഹരികൃഷ്ണന് പുസ്തകം കൈമാറി പ്രശാന്ത് നായർ ഐഎഎസ്; പ്രകാശനം ചെയ്തത് എഴുപത്തിമൂന്നു കഥാകാരികളുടെ സൃഷ്ടി

വനിതാ കൂട്ടായ്മയായ ക്യൂൻസ് ലൗഞ്ച് പുറത്തിറക്കിയ 'കഥ പറയും കടലുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി; തിരക്കഥാകൃത്ത് കെ.ഹരികൃഷ്ണന് പുസ്തകം കൈമാറി പ്രശാന്ത് നായർ ഐഎഎസ്; പ്രകാശനം ചെയ്തത് എഴുപത്തിമൂന്നു കഥാകാരികളുടെ സൃഷ്ടി

ആർ.പീയൂഷ്

കൊച്ചി: സോഷ്യൽ മീഡിയയിൽ എഴുനൂറോളം അംഗങ്ങളുള്ള വനിതാ കൂട്ടായ്മയായ ക്യൂൻസ് ലൗഞ്ച്' പുറത്തിറക്കിയ 'കഥ പറയും കടലുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടന്നു. കേരള ഷിപ്പിങ് ആൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രശാന്ത് നായർ ഐഎഎസ് മുഖ്യാതിഥിയായി. തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ കെ. ഹരികൃഷ്ണന് പ്രശാന്ത് നായർ പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. രണ്ടാം വർഷത്തിലേക്കു പ്രവേശിച്ച ക്വീൻസ് ലൗഞ്ചിന്റെ രണ്ടാം പുസ്തകമാണ് 'കഥ പറയും കടലുകൾ'. ഓരോ സ്ത്രീയുടെയും ഉള്ളിലെ കടൽ എന്ന തീമിൽ തയ്യാറാക്കിയ ഈ പുസ്തകം എഴുപത്തിമൂന്നു കഥാകാരികളുടെ സൃഷ്ടികളാണ്.

ലോകത്തിന്റെ പല കോണുകളിൽ നിന്ന്, വ്യത്യസ്ത വീക്ഷണങ്ങളും താത്പര്യങ്ങളുമുള്ള ഒരു കൂട്ടം പെണ്മനസ്സുകൾ ചേർന്ന് 2016 സെപ്റ്റംബറിലാണ് ക്യൂൻസ് ലൗഞ്ച് എന്ന ഫേസ്‌ബുക് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. പതിനെട്ട് മുതൽ എഴുപത് വയസുവരെ പ്രായമുള്ള എഴുനൂറോളം പ്രതിഭാധനരായ വനിതകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്. വിദ്യാർത്ഥികളും വീട്ടമ്മമാരും ഉദ്യോഗാർത്ഥികളും എന്നു തുടങ്ങി സ്ത്രീ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ക്യൂൻസ് ലൗഞ്ച്. ശാന്ത രൗദ്രഭാവങ്ങളെ കൂട്ടിയിണക്കിയ, പുസ്തകത്തിന്റെ കവർ ചിത്രവും മറ്റ് എഡിറ്റിങ് ജോലികളും ചെയ്തിരിക്കുന്നതും കൂട്ടായ്മയിലെ അംഗങ്ങൾതന്നെയാണ്. ആനുകാലിക-സാംസ്‌കാരിക-മത-രാഷ്ട്രീയ-സാഹിത്യ-ചലച്ചിത്ര മേഖലകളിലുള്ള അഭിപ്രായങ്ങളും നിലപാടുകളും ചർച്ച ചെയ്യുകയും, ജീവിതഗന്ധിയായ അനുഭവങ്ങളും ഓർമ്മകളും അയവിറക്കുകയും ആകുലതകൾ പങ്കുവെക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മയിൽ വിരിയുന്ന രചനകളിലും സ്ത്രീപക്ഷ നിലപാടുകൾ തെളിഞ്ഞു കാണാം.

ശാന്തതയുടേയും രൗദ്രതയുടേയും പര്യായങ്ങൾ എന്നു വിളിക്കാവുന്ന രചനകൾ ഇതിലുണ്ട്. സാമൂഹിക ധർമ്മം കാത്തുസൂക്ഷിക്കുന്ന രചനകളാണ് 'കഥ പറയും കടലുകൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ പല കോണുകളിൽ നിന്ന്, വ്യത്യസ്ത വീക്ഷണങ്ങളും താത്പര്യങ്ങളുമുള്ള ഒരു കൂട്ടം പെണ്മനസ്സുകൾ ചേർന്ന് 2016 സെപ്റ്റംബറിലാണ് ക്യൂൻസ് ലൗഞ്ച് എന്ന ഫേസ്‌ബുക് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. പതിനെട്ട് മുതൽ എഴുപത് വയസുവരെ പ്രായമുള്ള എഴുനൂറോളം പ്രതിഭാധനരായ വനിതകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

വിദ്യാർത്ഥികളും കരിയറിസ്റ്റുകളും വീട്ടമ്മമാരും ഉദ്യോഗാർത്ഥികളും എന്നു തുടങ്ങി സ്ത്രീ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ക്യൂൻസ് ലൗഞ്ച്. കൂട്ടുകൂടാനും വിശേഷങ്ങൾ പറയാനും പരാതികളും പരിഭവങ്ങളും പങ്കുവയ്ക്കാനും കുസൃതികൾ കാണിച്ചു പൊട്ടിച്ചിരിക്കാനും പിണങ്ങാനും ഇണങ്ങാനും കളികളിലൂടെ കഴിവും ഒരുമയും വളർത്താനുമെല്ലാം ഈ ചെറു കൂട്ടായ്മ വഴിയൊരുക്കി.

അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ഒട്ടേറെപ്പേരുണ്ടായപ്പോൾ ഗ്രൂപ്പംഗങ്ങളിൽ ഒളിഞ്ഞു കിടന്ന സർഗവാസനകൾ പുറത്തേക്ക് ഒഴുകി. തങ്ങളുടെ ക്രിയാത്മകമായ സർഗവാസനകൾ, കഥകളായും കവിതകളായും അനുഭവക്കുറിപ്പുകളായും വർണച്ചിത്രങ്ങളായും വെളിച്ചം കണ്ടു തുടങ്ങിയപ്പോൾ പലർക്കുമത് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെയെടുക്കൽ കൂടിയാവുകയായിരുന്നു. സർഗാത്മകതയും ഭാവനയുമൊക്കെ പെൺതൂലികയിൽ നിന്നും വാക്കുകളും അക്ഷരങ്ങളുമായി ഒഴുകിത്തുടങ്ങിയപ്പോൾ, അവ, വായനയുടെ അനന്തലോകത്തിലേക്ക് എത്തിക്കാൻ ക്യൂൻസ് ലൗഞ്ച് കൂട്ടായ്മ തുറന്ന വേദിയാണ് 'പെണ്ണിടം' എന്ന ഫേസ്‌ബുക്ക് പേജ്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പന്ത്രണ്ടായിരത്തിലധികം പേർ ഇന്ന് പെണ്ണിടത്തിന്റെ വായനക്കാരാണ്. 'പെണ്ണിടം' എന്ന പേജിന് ലഭിച്ച പ്രോത്സാഹനവും അംഗീകാരവുമാണ്, ക്യൂൻസ് ലൗഞ്ചിലെ എഴുത്തുകാരികളുടെ രചനകൾ സമാഹരിച്ച് കെട്ടിലും മട്ടിലും അപൂർവ്വതകളുള്ള ഒരു പുസ്തകമാക്കി വായനക്കാർക്ക് മുന്നിലെത്തിക്കാം എന്ന ആശയത്തിലേക്കും തുടർന്ന്, അതിന്റെ സാക്ഷാത്കാരത്തിലേക്കും നയിച്ചത്. അങ്ങനെ 2017 ഒക്ടോബറിൽ ഞങ്ങളുടെ ആദ്യ പുസ്തകം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ' പ്രകാശനം ചെയ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP