Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നുണപരിശോധന കഴിഞ്ഞു; ഫലം വന്നാൽ സിബിഐയ്ക്ക് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം; കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത മാറ്റാനാകാതെ ക്രൈംബ്രാഞ്ച്

നുണപരിശോധന കഴിഞ്ഞു; ഫലം വന്നാൽ സിബിഐയ്ക്ക് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം; കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത മാറ്റാനാകാതെ ക്രൈംബ്രാഞ്ച്

ചാലക്കുടി: നടൻ കലാഭവൻ മണിയുടെ മരണത്തിനു മുൻപ് അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാടിയിൽ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധന പൂർത്തിയായി. അനീഷ്, ജോബി, പീറ്റർ, മുരുകൻ, അരുൺ, വിപിൻ എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കു വിധേയരാക്കിയത്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ വിശദ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തും. അല്ലാത്ത സാഹചര്യത്തിൽ മണിയുടേത് ആത്മഹത്യാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യത.

ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകുകയും ചെയ്തു. മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായെങ്കിലും സിബിഐ ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. നുണപരിശോധനയിൽ തീരുമാനം വന്നാൽ മാത്രമേ സിബിഐ അന്വേഷണത്തിൽ സർക്കാർ തീരുമാനം എടുക്കൂ. ക്രൈംബ്രാഞ്ച് ആത്മഹത്യാവാദത്തിൽ ഉറച്ചു നിന്നാൽ കേസ് സിബിഐക്ക് നൽകിയേക്കും.

മാർച്ച് ആറിനാണ് കലാഭവൻ മണി കൊച്ചി അമൃത ആശുപത്രിയിൽ മരിച്ചത്. തുടർന്ന് വ്യത്യസ്ത ലാബുകളിൽ ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തിയപ്പോൾ ഫലങ്ങളിൽ വ്യത്യാസം കണ്ടത് വിവാദമായിരുന്നു. ഇതിനിടെ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാടിയിലുള്ളവരുടെ നുണ പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP