Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴയിൽ കാലടി ശ്രീ ശങ്കരപാലത്തിൽ വിള്ളൽ രൂപം കൊണ്ടു; ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലെ വിള്ളൽ പരിശോധിക്കാൻ ഒരുങ്ങി ബ്രിഡ്ജസ് എൻജിനീയറിങ് വിഭാഗം; ആദ്യ പരിശോധനയിൽ കാര്യമായ തകരാർ കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ

കനത്ത മഴയിൽ കാലടി ശ്രീ ശങ്കരപാലത്തിൽ വിള്ളൽ രൂപം കൊണ്ടു; ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിലെ വിള്ളൽ പരിശോധിക്കാൻ ഒരുങ്ങി ബ്രിഡ്ജസ് എൻജിനീയറിങ് വിഭാഗം; ആദ്യ പരിശോധനയിൽ കാര്യമായ തകരാർ കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ

പ്രകാശ് ചന്ദ്രശേഖർ

കാലടി: ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാലടി ശ്രീ ശങ്കരപാലത്തിൽ വിള്ളൽ കാണപ്പെട്ടതിന്റെ കാരണങ്ങൾ വിലയിരുത്താൻ ഉന്നതാധികൃതർ ഇന്ന് പാലം പരിശോധിക്കും. ഇന്നലെ രാത്രി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പീയുഷ് വർഗീസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പാലം പരിശോധിച്ചിരുന്നു. ഇന്ന് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയറും ഡിസൈൻ വിഭാഗത്തിലെ വിദഗ്ധരും പാലത്തിൽ പരിശോധന നടുത്തമെന്നാണ് അറിവായിട്ടുള്ളത്.

ഇന്നലെ വൈകിട്ടോടെയാണ് പാലത്തിൽ കുറുകെ പല സ്ഥലത്തായി ടാറിംഗിന് മുകളിൽ വിള്ളൽ കാണപ്പെട്ടത്.കനത്ത മഴയുള്ള സാഹചര്യത്തിൽ പാലത്തിൽ വിള്ളൽ കണ്ടെത്തിയതായുള്ള പ്രചാരണം പരക്കെ ആശങ്കയുയർത്തി. വിവരം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇത് നേരിൽക്കാണാൻ കനത്ത മഴയെപ്പോലും വകവയ്ക്കാതെ നൂറുകണക്കിന് പേരാണ് ഇവിടേയ്ക്കെത്തിയത്.ഒടുവിൽ പൊലീസ് ഏറെ പണിപ്പെട്ടാണ് കാഴ്ചക്കാരെ ഒഴിവാക്കിയത്.

ഇന്നലെ രാത്രി നടത്തിയ വിശദമായ പരിശോധനയിൽ തകാറുകളൊന്നും കണ്ടെത്താനായില്ലെന്നും പാലം നൂറശതമാനം സുരക്ഷിതമാണെന്നും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ പീയുഷ് വർഗീസ് മറുനാടനോട് വ്യക്തമാക്കി. ഇന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയറും ഡിസൈൻ വിഭാഗവും പാലം സന്ദർശിച്ച് പരിശോധനകൾ നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് വർഷം മുമ്പാണ് പാലത്തിൽ ടാറിങ് നടത്തിയത്.സ്ഥാപനുകൾ തമ്മിലുള്ള വിടവിന് മുകളിലെ ടാറിംഗാണ് ഇപ്പോൾ വിണ്ടുകീറിയിട്ടുള്ളത്. മഴയ്ക്ക് മുമ്പ് നേർത്ത രേഖയായിമാത്രമാണ് കാണപ്പെട്ടിരുന്നത്. മഴ ശക്തിപ്പെട്ടതോടെ വിള്ളലുകൾക്ക് അകലം കൂടിയതാവാം കാഴ്ചക്കാരിൽ ഭീതി ജനിപ്പിച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലന്നും അധികൃതർ അറിയിച്ചു. ശ്രീശങ്കര പാലത്തിൽ കണ്ടെത്തിയതുപോലുള്ള ടാറിംഗിന് പുറമേയുള്ള വിള്ളലുകൾ മിക്ക വലിയ പാലങ്ങളിലും ഉണ്ടെന്നും സ്പാനുകൾക്കിടയിലെ ചെറിയ വിടവുകൾ അടയ്ക്കാത്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും അധികൃതർ വിശദമാക്കി.

പെരിയാറിന് കുറുകെയുള്ള ഈ പാലംവഴി ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.മിക്കദിവസങ്ങളിലും ഈ പാലത്തിൽ ഗതാഗതസംതഭനവും പതിവാണ്. ചിലപ്പോൾ ഇത് മണിക്കൂറുകളോളം നീണ്ടുനിൽക്കും.ഈയവസരങ്ങളിൽ യാത്രബസ്സുംഭാരവസ്തുക്കളുമായിപ്പോകുന്ന ഭീമൻ ടോറസ്സുകളുമെല്ലാം പാലത്തിൽ കുടുങ്ങാറുമുണ്ട്. പാലത്തിൽ വിള്ളൽകാണപ്പെട്ടതായുള്ള പ്രചാരണം വ്യാപകമായതോടെ യാത്രക്കാരിൽ ഒരു വിഭാഗം പാലം കടക്കുന്നതുവരെ വർദ്ധിച്ച നെഞ്ചിടിപ്പുമായിട്ടാണ് വാഹനങ്ങളിൽ കഴിച്ചുകൂട്ടിയതെന്നാണ് ലഭ്യമായ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP