Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊള്ളലിന് പിന്നാലെ അണുബാധ കൂടിയതോടെ ആരോഗ്യനില വഷളായി: അമ്മ പോയതറിയാതെ ചികിത്സിക്കാൻ വന്ന ഡോക്ടറോട് അമ്മയുടെ ആരോഗ്യവിവരം അന്വേഷിച്ചു; പന്ത്രണ്ട് ദിവസം വേദനയോടും മരണത്തോടും പൊരുതിനിന്ന ദിയ അമ്മയുടെ ലോകത്തേക്ക് യാത്രയായി

പൊള്ളലിന് പിന്നാലെ അണുബാധ കൂടിയതോടെ ആരോഗ്യനില വഷളായി: അമ്മ പോയതറിയാതെ ചികിത്സിക്കാൻ വന്ന ഡോക്ടറോട് അമ്മയുടെ ആരോഗ്യവിവരം അന്വേഷിച്ചു; പന്ത്രണ്ട് ദിവസം വേദനയോടും മരണത്തോടും പൊരുതിനിന്ന ദിയ അമ്മയുടെ ലോകത്തേക്ക് യാത്രയായി

മറുനാടൻ മലയാളി ബ്യൂറോ

കാലടി : പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമായി ,കാലടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദിയ മരണത്തിന് കീഴടങ്ങി. പന്ത്രണ്ട് ദിവസം വേദനയോടും മരണത്തോടും പൊരുതിനിന്ന ദിയ അമ്മയുടെ ലോകത്തേക്ക് യാത്രയായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറിയ അമ്മയെ രക്ഷിക്കാൻ കെട്ടിപിടിക്കുന്നതിനിടെയാണ് ദിയയ്ക്ക് ​ഗുരുതരമായി പൊള്ളലേറ്റത്.

ഗുരുതരമായി പൊള്ളലേറ്റ മാതാവ് നിമ്മി അപകടമുണ്ടായി രണ്ട് ദിവസത്തിന് ശേഷം മരിച്ചിരുന്നു. ബാലിക ഡെല്ല(8) പൊള്ളലോടെ ചികിത്സയിലാണ്. കഴിഞ്ഞ അഞ്ചിന് രാത്രി ഒക്കലിലെ വീട്ടിലായിരുന്നു അപകടം. പാചകത്തിനായി അടുപ്പ് കത്തിക്കുന്നതിനിടെ വാതകം ചോർന്നു. സിലിണ്ടറിലേക്ക് പടരുകയും ആത്യുഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ദേഹമാസകലം തീപടർന്ന നിമ്മിയെ കണ്ട് ഒടിയെത്തിയ ദിയയും ഡെല്ലയും അമ്മയെ കടന്നു പിടിച്ചതോടെ കുട്ടികളുടെ ദേഹത്തേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. അതേസമയം കാലടി സ്‌റ്റേഷനിലെ പൊലീസുകാരനായ സെബി സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചികിത്സയിലിരിക്കെ ഏഴിനാണ് നിമ്മി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി പിന്നീട അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ ദിയയെയും എട്ടു വയസുകാരി ഡല്ലയേയും കോയമ്പത്തൂർ ഗംഗൈ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളിലിന് പിന്നാലെ അണുബാധകൂടി ആയതോടെ ദിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മ നിമ്മി പോയത് ഇളയ മകൾ ദിയ അറിഞ്ഞിരുന്നു. എന്നാൽ മൂത്ത മകൾക്ക് അറിയില്ല. തന്നെ ചികിത്സിക്കാൻ വരുന്ന ഡോക്ടറോഡ് അമ്മയുടെ ആരോഗ്യ വിവരം അവൾ അന്വേഷിക്കുന്നുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP