Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൽപ്പറ്റയിലെ പതിനാലുകാരൻ തല്ലിക്കൊന്നത് അമ്മ ഒളിച്ചോടിയപ്പോൾ നോക്കി വളർത്തിയ മുത്തശ്ശിയെ; മൃതദേഹം നീക്കം ചെയ്ത് ചോരപ്പാടുകളും മായ്ച്ച് നടത്തിയ കൊല ഒരു സൈക്കിളിന് വേണ്ടി

കൽപ്പറ്റയിലെ പതിനാലുകാരൻ തല്ലിക്കൊന്നത് അമ്മ ഒളിച്ചോടിയപ്പോൾ നോക്കി വളർത്തിയ മുത്തശ്ശിയെ; മൃതദേഹം നീക്കം ചെയ്ത് ചോരപ്പാടുകളും മായ്ച്ച് നടത്തിയ കൊല ഒരു സൈക്കിളിന് വേണ്ടി

കൽപ്പറ്റ: സൈക്കിൾ വാങ്ങാനായി പെൻഷൻ പണം കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ പതിനാലുകാരൻ മുത്തശ്ശിയെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന് മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി. അമ്മ ഒളിച്ചോടിയ ശേഷം നോക്കി വളർത്തിയ അമ്മൂമ്മയെ ആണ് കൊന്നത്. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. കൽപ്പറ്റ മുട്ടിൽ എടപ്പെട്ടി ചുള്ളിമൂല വയലിൽ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യയാണ് കൊല്ലപ്പെട്ടത്.

അഴകമ്മയുടെ മകളുടെ മകനാണ് പ്രതി. കൊല നടത്തിയ ശേഷം നാട്ടിൽ നിന്നു മുങ്ങിയ പേരക്കുട്ടിയെ കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്ന് ഞായറാഴ്ച രാത്രി പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടിയാണ് കൊലപാതകം നടന്നത്. സർക്കാർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പേരക്കുട്ടി. അഴകമ്മയുടെ മൃതദേഹം സന്ധ്യക്കാണ് അയൽവാസികൾ കണ്ടെത്തിയത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പേരക്കുട്ടിയുടെ മാതാവ് മൂന്നാമത് വിവാഹിതയായി കോഴിക്കോട് കുന്നമംഗലത്താണ് താമസം. പേരക്കുട്ടിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് അഴകമ്മയായിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് പേരക്കുട്ടി അഴകമ്മയുടെ വീട്ടിലെത്തിയത്.

അഴകമ്മക്ക് വാർധക്യകാല പെൻഷനായി 2500 രൂപ കിട്ടിയ വിവരം പേരക്കുട്ടിക്ക് അറിയാമായിരുന്നു. ഈ പണം സൈക്കിൾ വാങ്ങാനായി നൽകണമെന്ന് അഴകമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ പല തവണ ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കിയില്ല. ഞായറാഴ്ച പകൽ അഴകമ്മ അടുക്കളയിൽ കറി വച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പേരക്കുട്ടി ചുറ്റികയുമായി ചെന്ന് തലക്ക് പുറകിൽ അടിച്ചു. നിലത്തുവീണ ശേഷം മൂന്നു നാലു തവണ കൂടി അടിച്ചു. പിന്നീട് കാലിൽ പിടിച്ച് വലിച്ച് അഴകമ്മയെ തൊട്ടടുത്ത കുറ്റിക്കാട്ടിൽ കൊണ്ടുപോയിട്ടു.

പിന്നീട് ചോര പുരണ്ട തറയിൽ മണൽ വിതറി ചാക്ക് കൊണ്ട് തുടച്ചു. ഇതിനു ശേഷം അയൽവാസികളോടും അല്ലിമുത്തുവിനോടും അമ്മമ്മയെ കാണാനില്ലെന്നും താൻ തിരിച്ച് ഹോസ്റ്റലിലേക്ക് പോവുകയാണെന്നും പറഞ്ഞ് പേരക്കുട്ടി ബാഗുമായി വീട്ടിൽ നിന്നിറങ്ങി. ബന്ധുക്കളും അയൽക്കാരും തൊട്ടടുത്തുള്ള കിണറുകളിൽ അന്വേഷണമാരംഭിച്ചു. ഒടുവിൽ രാത്രിയിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കൽപ്പറ്റ പൊലീസ് നൽകിയ വിവരമനുസരിച്ച് കോഴിക്കോട് നിന്നും സിറ്റി ട്രാഫിക് പൊലീസ് കുട്ടിയെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ കുട്ടി പൊലീസിനോട് കാര്യങ്ങൾ സമ്മതിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP