Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന് ആശംസയറിയിച്ച് കമൽഹാസൻ; സദ്ഭരണത്തിന്റെ ഒരു വർഷം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താനുമുണ്ടെന്ന് ഉലകനായകൻ

പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന് ആശംസയറിയിച്ച് കമൽഹാസൻ; സദ്ഭരണത്തിന്റെ ഒരു വർഷം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താനുമുണ്ടെന്ന് ഉലകനായകൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെ പ്രശംസിച്ചു കൊണ്ടാണ് കമൽഹാസൻ ഒന്നാം വാർഷികത്തിന് ആശംസയറിയിച്ചിരിക്കുന്നത്. കേരളത്തിലേത് സദ്ഭരണമാണെന്ന വിശേഷണത്തോടെയാണ് ഉലകനായകന്റെ ആശംസ.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വർഷം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് കമൽഹാസൻ വ്യക്തമാക്കുന്നു.

അയൽസംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന ഭരണമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രിക്കയച്ച ഇമെയിൽ സന്ദേശത്തിൽ കമൽഹാസൻ പറയുന്നു. ഇനിയും ഒരുപാട് മേഖലകളിൽ അയൽ സംസ്ഥാനങ്ങൾക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്.

17 ദിവസം നീണ്ടു നിൽക്കുന്നതാണ് സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദേഘാടനം നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി നിർവഹിക്കും.

വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. സംസ്ഥാന സർക്കാർ അഭിമാനത്തോടെ മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയും വാർഷികാഷോങ്ങളുടെ ഭാഗമായി തുടങ്ങനാണ് സർക്കാർ തീരുമാനം.

വാർഷിക്തതിന്റെ ഭാഗമായി 140 നിയമസഭാ മണ്ഡലങ്ങളിലും വിവിധ ജനപ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും പദ്ധതിപ്രഖ്യാപനങ്ങളും ആഘോഷത്തിന്റെ ഭാദമായി നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP