Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല സ്ത്രീപ്രവേശന വിധി മറികടന്ന് ഓർഡിനൻസ് ഇറക്കാൻ ആകില്ല; ഓർഡിനൻസ് ഇറക്കിയാൽ അത് ഭരണഘടനാ ലംഘനമായി മാറും; റിവ്യൂ ഹർജി കൊണ്ട് പ്രയോജനം ഉണ്ടാകില്ല; സുപ്രിം കോടതി വിധിക്കെതിരായ സമരങ്ങൾ കോടതി അലക്ഷ്യം: ജസ്റ്റിസ് കമാൽ പാഷ

ശബരിമല സ്ത്രീപ്രവേശന വിധി മറികടന്ന് ഓർഡിനൻസ് ഇറക്കാൻ ആകില്ല; ഓർഡിനൻസ് ഇറക്കിയാൽ അത് ഭരണഘടനാ ലംഘനമായി മാറും; റിവ്യൂ ഹർജി കൊണ്ട് പ്രയോജനം ഉണ്ടാകില്ല; സുപ്രിം കോടതി വിധിക്കെതിരായ സമരങ്ങൾ കോടതി അലക്ഷ്യം: ജസ്റ്റിസ് കമാൽ പാഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സമരങ്ങൾ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കമാൽ പാഷ. വിധിക്കെതിരെ സമർപ്പിച്ച റിവ്യൂ ഹരജി കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും കമാൽപാഷ പറഞ്ഞു.  കേന്ദ്രസർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ശേഷം അണികൾ എതിർക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ മുൻനിർത്തി രാഷ്ട്രീയ പാർട്ടികൾ വോട്ടു ലക്ഷ്യമിട്ടു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയിൽ പറയാതെ ഇപ്പോൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വിധിക്കു മേൽ ഓർഡിനൻസ് ഇറക്കാൻ ആകില്ല. ഓർഡിനൻസ് ഇറക്കിയാൽ അത് ഭരണഘടനാ ലംഘനമായി മാറും. വിധിയിൽ ഒരു തെറ്റുമില്ലെന്നും കോടതി തിരക്ക് പിടിച്ച് എടുത്ത തീരുമാനമല്ല ഇതെന്നും കമാൽപാഷ വ്യക്തമാക്കി. കോടതിയിലെത്തിയതിനാൽ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകൾക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്നത്തെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരിൽ പലരും വിളിച്ചു പറയുന്നതെന്നും കെമാൽ പാഷ കോട്ടയത്ത് പറഞ്ഞു.

ഈ വിഷയത്തിൽ നേരത്തെ മറ്റൊരു നിലപാടായിരുന്നു കമാൽ പാഷ സ്വീകരിച്ചത്. ഏറെക്കാലമായി തുടർന്നുവരുന്ന ആചാരം കോടതിയുടെ മുന്നിൽ വരേണ്ട വിഷയമായിരുന്നില്ലെന്നായിരുന്നു കമാൽ പാഷയുടെ മുൻനിലപാട്. ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ നൽകിയ ഹർജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്നു മനസ്സിലാകുന്നില്ലെന്നും ശബരിമലയിൽ സ്വയാർജിത നിയന്ത്രണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുതെന്നാണ് കമാൽ പാഷ നേരത്തെ വ്യക്താക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP