Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവനടിയുടെ വക്കീൽ നോട്ടീസ് എത്തിയത് കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന പേരിൽ ചലച്ചിത്ര അക്കാദമിയിലേക്ക്; മന്ത്രിയടക്കമുള്ള ഉന്നതർ അറിഞ്ഞത് അക്കാദമി ഓഫീസിൽ നിന്നും; ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായി തുറന്ന് പറഞ്ഞത് കമൽ തന്നെ; ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിനെതിരായ ലൈം​ഗിക പീഡന പരാതി തന്നെയെന്ന് ആരോപണം

യുവനടിയുടെ വക്കീൽ നോട്ടീസ് എത്തിയത് കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന പേരിൽ ചലച്ചിത്ര അക്കാദമിയിലേക്ക്; മന്ത്രിയടക്കമുള്ള ഉന്നതർ അറിഞ്ഞത് അക്കാദമി ഓഫീസിൽ നിന്നും; ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായി തുറന്ന് പറഞ്ഞത് കമൽ തന്നെ;  ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിലും കമലിനെതിരായ ലൈം​ഗിക പീഡന പരാതി തന്നെയെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നിൽ അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരായി ഉയർന്ന ലൈംഗിക പീഡന കേസ് തന്നെയാണെന്ന് ആരോപണം. ലൈം​ഗിക പീഡനം സംബന്ധിച്ച് ആരോപണം ഉന്നയിച്ച നടി അയച്ച വക്കീൽ നോട്ടീസ് വകുപ്പ് മന്ത്രിയുടെയും മറ്റ് ഉന്നതരുടെയും ശ്രദ്ധയിൽ പെടുത്തിയത് മഹേഷ് പഞ്ചുവാണെന്ന കമലിന്റെ സംശയമാണ് അദ്ദേഹത്തിനെതിരെ കരുക്കൾ നീക്കാൻ കമലിനെ പ്രേരിപ്പിച്ചത്. തുടർന്ന് ചലച്ചിത്ര അക്കാഡമിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ ആളെ നിയമിക്കുകയായിരുന്നു. ഏപ്രിൽ 29 ന് ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീൻ മുഹമ്മദ് മജീദ് എന്ന പേരിൽ ലൈംഗിക പീഡനം ആരോപിച്ച് വക്കീൽ നോട്ടീസ് എത്തുന്നത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാൽ ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കമൽ പറയുന്നത്. കമലുദ്ദിൻ മുഹമ്മദ് മജീദ് എന്ന തന്റെ യഥാർത്ഥ പേര് വാർത്തയിൽ ഉപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാനാണെന്നും കമൽ പറഞ്ഞു. അതെ സമയം കമലിനെതിരായ യുവ നടിയുടെ പരാതിയിലെ ആരോപണങ്ങൾ ഗുരുതരമാണ്. ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമൽ സമാനമായ രീതിയിൽ ലൈംഗിക പീഡനം നടത്തിയതായും പരാതിയിലുണ്ട്. എന്നാൽ, ദുർബലരായ അവർക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ലെന്നും യുവനടി പറഞ്ഞു.

സംഭവത്തിൽ മാപ്പുപറയുകയും മാനനഷ്ടം നൽകുകയും ചെയ്തില്ലെങ്കിൽ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകൾക്കു മുന്നിൽ പരാതി നൽകുമെന്നടക്കം വക്കീൽ നോട്ടീസിലുണ്ട്. എന്നാൽ വക്കീൽ നോട്ടീസ് ലഭിച്ച ശേഷമാണ് കമൽ കേസിൽ ഒത്തുതീർത്തതായി സമ്മതിച്ചത്. അതേസമയം ലൈംഗിക അതിക്രമക്കേസുകൾ ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന നിയമമുള്ളതിനാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ എന്തെന്നത് വരും ദിവസങ്ങളിൽ നിർണായകമാണ്.

യുവ നടിയാണ് സംവിധായകനെതിരെ വക്കീൽ നോട്ടീസ് അയച്ച് രംഗത്തെത്തിയത്. ഇക്കാര്യം ജനം ടിവിയാണ് ഈ വാർത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയിൽ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പിൽ എത്തിയിട്ടില്ലെന്നും ഒതുക്കി തീർത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വർഷം മുമ്പ് നടി നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. 2019 ഏപ്രിൽ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന കമലിന് വക്കീൽ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തിൽ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നത്. സിനിമയിൽ അവസരം നൽകാതെ വഞ്ചിച്ചതിന് മാപ്പു പറയണമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികൾക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണമുണ്ട്. കമൽ ആട്ടിൽതോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുൻപ് നൽകിയ പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി ആരോപിക്കുന്നു. മാസങ്ങൾക്കു മുൻപ് നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഈ വിഷയം കമൽ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ സ്ഥാനം ഒഴിയണമെന്നും ആരോപണം ഉയരുന്നു.

കൊച്ചി സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സിനിമിൽ അവസരം തേടിയ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഇന്റിമേറ്റായ മെജേസുകൾ അയച്ചു തുടങ്ങിയതാണ് വക്കീൽ നോട്ടീസിൽ പറയുന്ന കാര്യമായി ജനം ടിവി റിപ്പോർ്ട്ടു ചെയ്യുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പി ടി പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ ചെന്ന ശേഷം പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നാ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിന് ശേഷവും ഫ്‌ളാറ്റിലേക്ക് എത്താൻ ആവശ്യപ്പെട്ടതായും എന്നാൽ പെൺകുട്ടി പോയില്ലെന്നും ജനം ടിവി റിപ്പോർട്ടു ചെയ്യുന്നു.

പിന്നീടാണ് സിനിമയിൽ മറ്റൊരു നായികയെ നിശ്ചയിച്ച വിവര അറിയുന്നത്. അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പെൺകുട്ടി ആരോപിക്കുന്ന കാര്യം. ചലച്ചിത്ര രംഗത്തെ സംഘടനകളെ അറിയിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് വക്കീൽനോട്ടീസിൽ പറയുന്നത്. റോളുകൾ വാഗ്ദാനം ചെയ്തു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നതായി ജനം ടി വി ആരോപിക്കുന്നു. പലപ്പോഴും സ്വാധീനം ഉപയോഗിച്ചു കേസുകൾ ഇല്ലാതാക്കുകയാണെന്നുമാണ് ചാനലിന്റെ ആരോപണം.അതേസമയം ആരോപണത്തോട് പ്രതികരിച്ച കമൽ അടിസ്ഥാന രഹിതമാണെന്നാണ് പറഞ്ഞത്. പരിഹരിച്ച പ്രശ്‌നമാണ് ഇതെന്നും സംവിധായകൻ പറഞ്ഞതായി ജനം ടി വി റിപ്പോർട്ടു ചെയ്തു.

അതേസമയം, തനിക്കെതിരേ യുവനടി ലൈംഗികാതിക്രമത്തിന് പരാതി നൽകിയെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും അർഹിക്കുന്ന അവ​ഗണനയോടെ തള്ളിക്കളയുന്നുവെന്നും കമൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ പറഞ്ഞിരുന്നു.

കമലിന്റെ പ്രതികരണം

തികച്ചും വാസ്തവവിരുദ്ധമായ കാര്യമാണത്. എനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവരോട് പ്രതികരിക്കേണ്ട ആവശ്യകതയുണ്ടെന്ന് പോലും തോന്നുന്നില്ല. കഴിഞ്ഞ വർഷം ചലച്ചിത്ര അക്കാദമി ഓഫീസിൽ ഒരു വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. ഓഫീസിൽ ഞാൻ ഇല്ലാതിരുന്നതിനാൽ അക്കാദമി ചെയർമാൻ എന്ന നിലയ്ക്ക് വന്ന കത്താണെന്ന് കരുതി സെക്രട്ടറിയോട് പൊട്ടിച്ച് ഉള്ളടക്കം എന്താണെന്ന് നോക്കാമോ എന്ന് ചോദിച്ചു. അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു വക്കീൽ നോട്ടീസിൽ.

ആരോപണം കെട്ടിച്ചമച്ചതാണെന്ന് മനസിലാക്കിയതിന് പിന്നാലെ ഞാൻ‌‍ വക്കീലിനെ ഇക്കാര്യം അറിയിച്ചു. പരാതിക്കാരിയിൽ നിന്നോ അവരുടെ വക്കീലിൽ നിന്നോ തുടർപ്രതികരണം ഉണ്ടായില്ല. അതോടെ ആരോപണത്തെ ആ വഴിക്ക് വിട്ടു. പ്രതിഫലത്തെ ചൊല്ലി നിർമ്മാതാവുമായി ഉണ്ടായിരുന്ന പ്രശ്‌നം ഒത്തുതീർന്നിരുന്നോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയെ ഈ കേസുമായി കൂട്ടിക്കുഴച്ച് തെറ്റായ വാർത്ത നൽകിയത് ഒരു ചാനലാണ്.

വ്യക്തിപരമായും ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയ്ക്കും തേജോവധം ചെയ്യാനുള്ള ശ്രമമാണ്. ഇങ്ങനെയൊരു പരാതിയുണ്ടെങ്കിൽ എനിക്കെതിരേ പരാതിക്കാരി കേസ് കെടുക്കാത്തതും പരസ്യമായി രംഗത്ത് വരാത്തതും എന്തുകൊണ്ടാണ്. ഇതെല്ലാം പൊതുസമൂഹത്തിന് മനസ്സിലാകും. അതുകൊണ്ടു തന്നെ എനിക്കതിൽ യാതൊരു ആശങ്കയുമില്ല. പിന്നെ കമാലുദ്ദീൻ എന്ന പേരിൽ മലയാള സിനിമയിൽ ഒരു സംവിധായകൻ ഇല്ല. അയാളുടെ പേര് കമൽ എന്നാണ്. കമാലുദ്ദീൻ എന്ന പേര് ആവർത്തിച്ച് പറയുന്നവരുടെ ഉള്ളിലിരിപ്പ് ഊഹിക്കാവുന്നതേയുള്ളൂ-കമൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP