Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മ്മടെ സ്വന്തം എഴ്‌ത്ത്‌പെര' വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാംവാർഷിക കുടുംബസംഗമത്തിയ കനകദുർഗയെ തടഞ്ഞ് സംഘപരിവാറുകാർ; സംഘർഷം മൂർച്ചിച്ചപ്പോൾ പൊലീസ് ലാത്തിചാർജ്ജ്; ഒരു പൊലീസുകാരനടക്കം മൂന്ന് പേർക്ക് പരിക്ക്; ഒൻപത്‌പേർ അറസ്റ്റിൽ; കുടുംബ സംഘമം ഇടയ്ക്ക് വച്ച് പിരിച്ചുവിട്ട് സംഘാടകർ

മ്മടെ സ്വന്തം എഴ്‌ത്ത്‌പെര' വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാംവാർഷിക കുടുംബസംഗമത്തിയ കനകദുർഗയെ തടഞ്ഞ് സംഘപരിവാറുകാർ; സംഘർഷം മൂർച്ചിച്ചപ്പോൾ പൊലീസ് ലാത്തിചാർജ്ജ്; ഒരു പൊലീസുകാരനടക്കം മൂന്ന് പേർക്ക് പരിക്ക്; ഒൻപത്‌പേർ അറസ്റ്റിൽ; കുടുംബ സംഘമം ഇടയ്ക്ക് വച്ച് പിരിച്ചുവിട്ട് സംഘാടകർ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ:നന്തിപുലം സഹകരണ ബാങ്ക് ഹാളിൽ 'മ്മടെ സ്വന്തം എഴ്‌ത്ത്‌പെര' വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാംവാർഷിക കുടുംബസംഗമത്തിനെത്തിയ കനകദുർഗയെ തടയാൻ ബിജെപി., ആർഎസ്എസ്. പ്രവർത്തകരുടെ ശ്രമം സംഘർഷത്തിന് വഴിയൊരുക്കി. പ്രതിഷേധം രൂക്ഷമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. നന്തിപുലം സഹകരണ ബാങ്ക് ഹാളിൽ 'മ്മടെ സ്വന്തം എഴ്‌ത്ത്‌പെര' വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാംവാർഷിക കുടുംബസംഗമത്തിനാണ് ശബരിമലദർശനം നടത്തിയ കനകദുർഗ എത്തിയത്.

സംഘർഷത്തിൽ ഒരു പൊലീസുകാരനടക്കം മൂന്ന്‌പേർക്ക് പരിക്കേറ്റു. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ ഉൾപ്പെടെയുള്ള മൂന്നുപേർക്കാണ് പരിക്കേറ്റത്. ബിജെപി. ജില്ലാ കമ്മിറ്റിയംഗം സജീവൻ അമ്പാടത്തിനും മറ്റൊരു പ്രവർത്തകനുമാണ് പരിക്ക്. വരന്തരപ്പിള്ളി പഞ്ചായത്തംഗം അരുൺ മാഞ്ഞൂർ ഉൾപ്പെടെ ഒമ്പത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കനകദുർഗ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിൽനിന്ന് അവർ ബസിൽ കയറിയപ്പോഴേ തടയാനായി ബിജെപി., ആർഎസ്എസ്. പ്രവർത്തകർ നന്തിപുലത്ത് കൂടിനിന്നിരുന്നു. നന്തിപുലത്തിന് 200 മീറ്റർ അപ്പുറത്ത് രണ്ട് പൊലീസുകാരോടൊപ്പം ഇറങ്ങിയ കനകദുർഗയെ കൂടുതൽ സുരക്ഷയിൽ പൊലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതറിഞ്ഞ് ബിജെപി. പ്രവർത്തകർ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടി.

ചാലക്കുടി ഡിവൈ.എസ്‌പി. ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പരിക്കേറ്റവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ തേടി. പൊലീസ് സംരക്ഷണത്തിൽത്തന്നെ കനകദുർഗയെ പരിപാടിയിൽ പങ്കെടുപ്പിച്ചെങ്കിലും പുറത്തെ സംഘർഷത്തെത്തുടർന്ന് കുടുംബസംഗമം ഉച്ചയോടെ അവസാനിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് പ്രവർത്തകരെ പൂർണമായും നീക്കിയശേഷം പൊലീസ് ജീപ്പിലാണ് കനകദുർഗയെ കൊണ്ടുപോയത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP