Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലുവയസുകാരി കല്യാണി വന്നുമണം പിടിച്ചു; 'ബോംബ് ഷൂസിൽ ഒളിപ്പിച്ച യുവതി' പിടിയിൽ; കനകക്കുന്നിൽ പൊലീസ് നായയുടെ അഭ്യാസപ്രകടനം കണ്ട് കൈയടിച്ച് കാണികൾ

നാലുവയസുകാരി കല്യാണി വന്നുമണം പിടിച്ചു; 'ബോംബ് ഷൂസിൽ ഒളിപ്പിച്ച യുവതി' പിടിയിൽ; കനകക്കുന്നിൽ  പൊലീസ് നായയുടെ അഭ്യാസപ്രകടനം കണ്ട് കൈയടിച്ച് കാണികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാര വളപ്പിൽ ബോംബ് ഷൂസിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്ന യുവതി പൊലീസ് പിടിയിൽ. പൊലീസിനെ കണ്ടു ആൾക്കൂട്ടത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കല്യാണി എന്ന പൊലീസ് നായ ആണ് ട്രാക്ക് ചെയ്തു പിടിച്ചു പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പൊലീസിന്റെ പവലിയനിലാണ് ഈ ഉദ്യോഗജനകമായ രംഗം അരങ്ങേറിയത്. പ്രദർശന വേദിയിൽ പൊലീസ് സേനയിലെ നായ്ക്കുട്ടികളുടെ അഭ്യാസപ്രകടനങ്ങളുടെ വേദിയിലായിരുന്നു സംഭവം.

കാഴ്ചക്കാരിൽ നിന്ന് തന്നെ ആളുകളെ തിരഞ്ഞെടുത്തായിരുന്നു നായ്ക്കുട്ടികളുടെ കുറ്റാന്വേഷണ മികവ് പ്രദർശിപ്പിച്ചത്. കാഴ്ചക്കാരിയായി വന്ന യുവതിയുടെ ഷൂസിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥർ ബോംബു നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു പുരട്ടിയ ഫ്യൂസ് വയർ ഒളിപ്പിച്ചു വച്ചു. തുടർന്ന് യുവതി ഷൂസ് ധരിച്ച് ആൾക്കൂട്ടത്തിനിടയിൽ കയറി നിന്നു. അപ്പോഴാണ് ''കല്യാണി'' എന്നു പേരുള്ള ലബ്രെഡോർ ഇനത്തിൽപ്പെട്ട നാല് വയസുള്ള നായക്കുട്ടി മണംപിടിച്ച് യുവതിയുടെ ഷൂസിനടുത്തു വന്നു യുവതിയെ മുന്നോട്ടുപോകാൻ അനുവദിക്കാതെ വളഞ്ഞു നിന്നു കുരച്ചു. തുടർന്ന് പൊലീസ് എത്തി ഇവരുടെ പക്കൽ നിന്നും ഫ്യൂസ് വയർ കണ്ടെടുത്തു.

കല്യാണിയെ കൂടാതെ ലബ്രെഡോർ ഇനത്തിൽപ്പെട്ട അന്നയും, ജൂലിയും ഡോബർമാൻ ഇനത്തിൽപ്പെട്ട കാർത്തുവും നഷ്ട്ടപ്പെട്ട സാധനങ്ങൾ മണത്തറിഞ്ഞു ഉടമക്ക് കൈമാറുന്നതും, തീവളയത്തിലൂടെ ചാടുന്നതും ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണമല്ലാത്ത ഭക്ഷണം നിരസിക്കുന്നതുമെല്ലാം ആളുകൾ കൗതുകത്തോടെ കണ്ടുനിന്നു.തിരുവനന്തപുരം സിറ്റി പൊലീസും റൂറൽ പൊലീസും ചേർന്നാണ് നായ്കുട്ടികളുടെ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. പ്രദർശനം 30 നു സമാപിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP