Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ചെങ്ങന്നൂരിൽ രാമചന്ദ്രൻ നായർ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണ്; ഇക്കുറിയും മാണിയുടെ സഹായമില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും'; ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെയും കേരള കോൺഗ്രസിന്റെയും സഹായം വേണ്ടെന്ന നിലപാട് ആവർത്തിച്ച് കാനം രാജേന്ദ്രൻ

'ചെങ്ങന്നൂരിൽ രാമചന്ദ്രൻ നായർ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണ്; ഇക്കുറിയും മാണിയുടെ സഹായമില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും'; ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെയും കേരള കോൺഗ്രസിന്റെയും സഹായം വേണ്ടെന്ന നിലപാട് ആവർത്തിച്ച് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെ.എം.മാണിയെ എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾക്കു വീണ്ടും തടയിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കാൻ കെ.എം.മാണിയുടെയും കേരള കോൺഗ്രസിന്റെയും സഹായം വേണ്ടെന്ന് കാനം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ നായർ വിജയിച്ചത് കെ.എം.മാണിയുടെ സഹായമില്ലാതെയാണ്. ഇക്കുറിയും മാണിയുടെ സഹായമില്ലായെ എൽഡിഎഫ് സ്ഥാനാർത്ഥിക്കു വിജയം നേടാനാവുമെന്ന് കാനം പറഞ്ഞു.

ബിജെപിയെ എതിർക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്നും കാനം വ്യക്തമാക്കി. ബിജെപിക്കെതിരേ സംസ്ഥാനാധിഷ്ഠിത സഖ്യമാണു വേണ്ടത്. ബിജെപിയെ എങ്ങനെ എതിർക്കണം എന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിൽ വ്യക്തമായ ധാരണയുണ്ട്. കേരളത്തിൽ ബിജെപിയെ എതിർക്കാൻ എൽഡിഎഫിനു കഴിയും. അതുകൊണ്ട് നിലവിലെ സ്ഥിതി തുടരും. സഖ്യത്തിന്റെ കാര്യത്തിൽ സിപിഐക്ക് ഉദാരസമീപനമാണെന്നും കാനം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP