Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കാനം കാനനജീവിതം കൈവെടിഞ്ഞ് നാട്ടിൻപുറത്തേക്ക് ഇറങ്ങണം; തുത്തുകുണുക്കി പക്ഷിയെ പോലെ ഗർവ് നടിക്കരുത്; 19 സീറ്റ് സിപിഐക്കു ലഭിച്ചതു സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്'; കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം

'കാനം കാനനജീവിതം കൈവെടിഞ്ഞ് നാട്ടിൻപുറത്തേക്ക് ഇറങ്ങണം; തുത്തുകുണുക്കി പക്ഷിയെ പോലെ ഗർവ് നടിക്കരുത്; 19 സീറ്റ് സിപിഐക്കു ലഭിച്ചതു സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്'; കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാനം കാനനജീവിതം കൈവെടിഞ്ഞ് നാട്ടിൻ പുറത്തേക്ക് ഇറങ്ങണമെന്നും തുത്തുകുണുക്കി പക്ഷിയെ പോലെ ഗർവ് നടിക്കരുതെന്നും കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് മുഖപത്രം. ഡോ.എൻ. ജയരാജ് എംഎൽഎ എഴുതിയ ലേഖനത്തിലാണ് കാനത്തിന് എതിരെ വിമർശനം. 19 സീറ്റ് സിപിഐക്കു ലഭിച്ചതു സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്. ഒറ്റയ്ക്കുനിന്നു ശക്തി തെളിയിക്കാൻ ഒരിക്കൽ പോലും സിപിഐക്കു കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.

കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനവും സിപിഐയുടെ എതിർപ്പും സജീവചർച്ചയായിരിക്കെ കെ.എം.മാണിയും കാനം രാജേന്ദ്രനും ഇന്നലെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലെത്തിയിരുന്നു. കാനം വിഷയം പരോക്ഷമായി ഉന്നയിച്ചിരുന്നുവെങ്കിലും കെ.എം.മാണി മുന്നണി പ്രവേശനത്തെ സംബന്ധിച്ച് സിപിഎം സമ്മേളന വേദിയിൽ സംസാരിച്ചില്ല. ഇരുവരും ഒരുമിച്ചു വേദി പങ്കിട്ടതിന് തൊട്ടുപന്നാലെയാണ് കേരളാ കോൺഗ്രസ് മുഖപത്രം പ്രതിഛായയുടെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP