Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനത്തിന്റെ പ്രസ്താവനകൾ എൽഡിഎഫിന്റെ നയമല്ല; കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും

കാനത്തിന്റെ പ്രസ്താവനകൾ എൽഡിഎഫിന്റെ നയമല്ല; കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും

തിരുവനന്തപുരം: മാണിക്കെതിരേ പ്രതിരോധം തീർത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കാനത്തിന്റെ പ്രസ്താവനകൾ എൽഡിഎഫിന്റെ നയമല്ലെന്ന് പിണറായി തുറന്നടിച്ചു. പിണറായിക്കു പിന്നാലെ കാനത്തെ തള്ളി കോടിയേരിയും രംഗത്തെത്തി.

കാനം രാജേന്ദ്രന്റെ പ്രസ്താവനകൾ എൽഡിഎഫിന്റെ നയമല്ല. അദ്ദേഹം ആരെയോ പ്രതിരോധിക്കാൻ ശ്രമിക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്- പിണറായി പറഞ്ഞു. കെ.എം.മാണിക്കു നേരെയും പിണറായി വിമർശനമുയർത്തി. കേരള കോൺഗ്രസും കെ.എം.മാണിയും പേരിനു മാത്രമാണ് യുഡിഎഫ് വിട്ടതെന്ന് പിണറായി കുറ്റപ്പെടുത്തി.

പിന്നാലെ കാനത്തിനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. മാണിയില്ലാതെയാണ് എൽഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും മാണിയുടെ കാര്യം കാനം ഇടയ്ക്കിടെ ഓർമപ്പെടുത്തേണ്ടെന്നും കോടിയേരി പറഞ്ഞു.

കേരള കോൺഗ്രസിന്റെ പിന്തുണയില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വിജയിക്കാൻ കഴിയുമെന്നു ചെങ്ങന്നൂരിലെ ഫലം തെളിയിച്ചുവെന്നായിരുന്നു ഫലം പുറത്തുവന്നതിനു പിന്നാലെ കാനം രാജേന്ദ്രൻ പ്രതികരിച്ചത്. അഴിമതിക്കും വർഗീയതയ്ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള അംഗീകാരമാണു ചെങ്ങന്നൂരിലെ വിധിയെന്നും കാനം അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP