Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരവാദിത്തം പിടിഎക്കെന്ന് പറയാനാകില്ല; ജി സുധാകരനെ തള്ളി കാനം രാജേന്ദ്രൻ; എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സിപിഐ സെക്രട്ടറി

ഉത്തരവാദിത്തം പിടിഎക്കെന്ന് പറയാനാകില്ല; ജി സുധാകരനെ തള്ളി കാനം രാജേന്ദ്രൻ; എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സിപിഐ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി; ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ മന്ത്രി ജി സുധാകരനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഞ്ചാം ക്ലാസുകാരി മരിച്ചതുമായി ബന്ധപ്പെട്ട് പിടിഎയെ പഴിചാരി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. ക്ലാസിലുണ്ടായിരുന്നത് വലിയ ദ്വാരങ്ങളായിരുന്നു.

അവ അടക്കേണ്ടത് പിടിഎയുടെ പണി ആണ്. വിദ്യാഭ്യാസ വകുപ്പോ എൻജിനീയറോ വന്ന് നോക്കേണ്ട കാര്യമല്ല ഇതെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. സംഭവത്തിന്റെ ഉത്തരവാദിത്തം പിടിഎക്കെന്ന് പറയാനാകില്ല. എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

പിടിഎയ്ക്കു എന്തായിരുന്നു പണി. കുട്ടി മരിച്ചതിന് കാരണം സ്‌കൂളല്ല. സ്‌കൂൾ തല്ലിതകർത്തത് തെറ്റാണ്. സ്‌കൂളാണ് കുട്ടിമരിച്ചതിനു കാരണം എന്ന മട്ടിൽ പെരുമാറി. പിടിഎ പ്രസിഡന്റ് സ്ഥലത്തെ വലിയ പ്രമാണിയെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP