Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കാനായിക്ക് 80 യക്ഷിക്ക് 50'; കാനായി കുഞ്ഞിരാമന്റെ ജീവിത വഴികൾ അടയാളപ്പെടുത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു; 14വർഷം കാനായിക്കൊപ്പം സഞ്ചരിച്ച് ചിത്രങ്ങൾ ഒപ്പിയെടുത്തത് ന്യൂസ് ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദർ; സൂര്യ ഫെസ്റ്റിവലിൽ നവംബർ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ അണിനിരക്കുന്നത് 80 ചിത്രങ്ങൾ

'കാനായിക്ക് 80 യക്ഷിക്ക് 50'; കാനായി കുഞ്ഞിരാമന്റെ ജീവിത വഴികൾ അടയാളപ്പെടുത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു; 14വർഷം കാനായിക്കൊപ്പം സഞ്ചരിച്ച് ചിത്രങ്ങൾ ഒപ്പിയെടുത്തത് ന്യൂസ് ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദർ; സൂര്യ ഫെസ്റ്റിവലിൽ നവംബർ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ അണിനിരക്കുന്നത് 80 ചിത്രങ്ങൾ

തിരുവനന്തപുരം: കാനായി കുഞ്ഞിരാമന്റെ ജീവിത വഴികൾ അടയാളപ്പെടുത്തിയ ചിത്ര പ്രദർശനം വേറിട്ടു നിൽക്കുന്നത് നീണ്ട പതിനാലു വർഷത്തെ കഷ്ടപാടുകൊണ്ടാണ്. ശിൽപ്പിയോടൊപ്പം കഴിഞ്ഞ പതിനാല് വർഷയമായി സഞ്ചരിച്ച് ആ കലാജീവിതം ക്യാമറയിൽ പകർത്തിയിരിക്കുകയാണ് ന്യൂസ് ഫോട്ടഗ്രാഫറായ ജിതേഷ് ദാമോദർ.

കാസർകോട് ജില്ലയിലെ പിലിക്കോടുള്ള ജനിച്ചവീടും, വളർന്ന മണ്ണും, പഠിച്ച സ്‌കൂളും, ചാടിക്കളിച്ച ചെമ്പകവും ഒക്കെ അദ്ദേഹം ഗൃഹാതുരത്വത്തോടെയുള്ള ഓർമ്മകൾ പുതുക്കലും കൂടി ചേർത്താണ് അദ്ദേഹത്തിന്റെ വിശാലമായ കലാജീവിതം ചിത്രീകരിച്ചത്. ആയിരക്കണക്കിന് ഫ്രെയിമുകളിൽ നിന്ന് വേർതിരിച്ചെടുത്ത എൺപത് ചിത്രങ്ങൾ. അത് ശിൽപ്പം, നിർമ്മാണം, ജീവിതം എന്നീ വിഭാഗങ്ങളായി നിജപ്പെടുത്തി.മലയാളികളുടെ സദാചാര ബോധത്തെ വെല്ലുവിളിച്ച മലമ്പുഴ യക്ഷി ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാകുന്നതും 14 വർഷങ്ങളുടെ കഠിനാധ്വാത്തിന്റെ ഫലമാണ്.

മനോഹരങ്ങളായ ഈ എൺപത് ചിത്രങ്ങളുടെ പ്രദർശനം ഇക്കഴിഞ്ഞ ഏപ്രിലിൽ കനകക്കുന്നിൽ നടത്തിയിരുന്നു. കാനായി കുഞ്ഞിരാമൻ എന്ന വലിയ കലാകാരനെ ഇഷ്ടപ്പെടുന്നവർ മുഴുവനും കനകക്കുന്നിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാനെത്തുകയും അദ്ദേഹത്തെ ആദരിക്കുകയുംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ ഏ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും, എംപി എ.സമ്പത്തും, മേയർ വി.കെ പ്രശാന്തും, അടൂർ ഗോപാലകൃഷ്ണനും സൂര്യ കൃഷ്ണമൂർത്തിയും അടക്കം നിരവധി സാമൂഹ്യ രാഷ്്ടീയ രംഗത്തെ പ്രഗൽഭർ കനകക്കുന്നിൽ എത്തി അഭ്രിപ്രായങ്ങൾ കുറച്ചിരുന്നു.

ജിതേഷ് ദാമോദറിന്റെ ഫോട്ടോകൾ കണ്ണിൽ നിന്ന് മറയാത്ത ചിത്രങ്ങളാണെന്നും എക്കാലത്തും നിലനിൽക്കേണ്ട ചിത്രങ്ങളാണ് ഇവയെന്നും ചലച്ചി്ത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞതും ഈ ചിത്രങ്ങൾക്ക് പിന്നിലെ സമർപ്പണത്തെ അറിഞ്ഞുകൊണ്ടായിരുന്നു.

സാധാരണ തൊഴിലാളികൾക്കൊപ്പം വെങ്കലം ഉരുക്കിയൊഴിക്കുന്ന ചിത്രങ്ങളടക്കം കാനായിയുടെ സ്വകാര്യ നിമിഷങ്ങൾ ജിതേഷ് ഒപ്പിയെടുത്തിരിക്കുന്നു.പൊതുസ്ഥലത്ത് നിർമ്മിക്കുന്ന ശിൽപ്പങ്ങൾക്ക് പണംവാങ്ങിയിട്ടില്ല. തൊഴിലാളികൾക്ക് കൊടുക്കുക്കുന്ന കൂലിമാത്രമാണ് ഞാനും വാങ്ങുന്നതെന്ന് കാനായിയും പ്രദർശനത്തിൽ പറഞ്ഞു. പ്രദർശനം സൂര്യ ഫെസ്റ്റിവലിൽ നവംബർ 20 വരെ പത്ത് ദിവസം നീണ്ടു നിൽക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP