Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർക്കിടകം കഴിയുന്നതും കാത്ത കാഞ്ചനമാല ഇരിക്കുന്നത് സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങാൻ; 70 ലക്ഷം രൂപ സമാഹരിച്ച നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറുക നിലവിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം

കർക്കിടകം കഴിയുന്നതും കാത്ത കാഞ്ചനമാല ഇരിക്കുന്നത് സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങാൻ; 70 ലക്ഷം രൂപ സമാഹരിച്ച നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറുക നിലവിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം

മറുനാടൻ മലയാളി ബ്യൂറോ

മുക്കം: കർക്കിടകം മായുന്നതും മഴ ഒഴിയുന്നതും കാത്താണ് ഇപ്പോൾ കാഞ്ചനമാല കഴിയുന്നത്. ഇരുവഞ്ഞിപ്പുഴ കവർന്നെടുത്ത പ്രിയതമൻ ബി.പി. മൊയ്തീൻ തിരിച്ചുവരുന്ന നിമിഷത്തിന് വേണ്ടിയല്ല, മൊയ്തീന്റെ വേർപാട് സൃഷ്ടിച്ച ദുഃഖത്തിൽ നിന്ന് കരകയറാൻ ഒരുക്കിയ സേവാമന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കാഞ്ചനമാല. ചിങ്ങമാസത്തിലാണ് സേവാമന്ദിരത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ഒറ്റനില സേവാ മന്ദിരം പുതിയ ബഹിനിലക്കെട്ടിടത്തിലേക്ക് മാറ്റാനുള്ള കാത്തിരിപ്പിനാണ് അതോടെ വിരാമമാകുക.

ലൈബ്രറിയും തൊഴിൽ പരിശീലനകേന്ദ്രവും വൃദ്ധസദനവുമെല്ലാമുള്ള കെട്ടിടത്തിലേക്കാണ് സേവാമന്ദിരം പ്രവർത്തനം മാറ്റുക. എട്ടു സെന്റ് സ്ഥലത്ത് നിർമ്മിച്ച മന്ദിരത്തിന്റെ ഒരു നില നടൻ ദിലീപിന്റെ സംഭാവനയാണ്. സ്വദേശത്തും വിദേശത്തും സഞ്ചരിച്ചുകൂടി സ്വരുക്കൂട്ടിയ 70 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബഹുനില കെട്ടിടം പണിതുയർത്തിയത്. ഒറ്റമുറിയിലെ സേവാമന്ദിരം അതിലേക്ക് പറിച്ചുനടണം എന്നതാണ് കാഞ്ചനമാലയുടെ അവശേഷിക്കുന്ന ആഗ്രഹം.

കാഞ്ചനമാലയുടെ പ്രണയം പോലെ ഇതിനുമുണ്ടായി കടുത്ത വെല്ലുവിളികൾ. പല കോണുകളിൽ നിന്ന് എതിർപ്പുകൾ. കേസും കോടതിയും വ്യവഹാരവുമായി വർഷങ്ങൾ. സ്വന്തക്കാരും ബന്ധുക്കളും കൈവിട്ടു. കോടതിയെ സമീപിച്ചവർ സേവാമന്ദിരം പ്രവർത്തിക്കുന്ന കെട്ടിടവും സ്ഥലവും കൊണ്ടുപോയി.അതോടെ 10 വർഷത്തോളം അഭയകേന്ദ്രമില്ലാതെ അലച്ചിൽ. പിന്നീട് മുക്കം ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഒരു മുറി കിട്ടി. ഇതിനിടെ 'എന്ന് നിന്റെ മൊയ്തീൻ' സിനിമയിലൂടെ ഈ വിരഹകഥ ലോകമറിഞ്ഞു. സ്‌നേഹവും കാരുണ്യവും ഒഴുകിയെത്താൻ അത് നിമിത്തമായി.

നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെയും പല ഘട്ടങ്ങളിലും സഹായിച്ച മന്ത്രി കെ.ടി. ജലീലിനെയും പങ്കെടുപ്പിച്ച് ഒരു ചടങ്ങ് നടത്തണമെന്നാണ് കാഞ്ചനമാലയുടെ ആഗ്രഹം. അതിനാണ് അവർ കർക്കടകം കടന്നുകിട്ടാൻ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP