Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ഞാൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്ര മന്ത്രി`; മമ്മൂട്ടിയുടെ അപമാനിക്കൽ അത് പോലും പരിഗണിക്കാതെ; തെരഞ്ഞെടുപ്പ് ദിവസം ഇടത് വലത് സ്ഥാനാർത്ഥികൾ മിടുക്കന്മാരെന്ന് പറയുന്നത് ശരിയാണോ? മകൻ നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും മമ്മൂട്ടി നിലപാട് മാറ്റിയില്ലെന്നും അൽഫോൻസ് കണ്ണന്താനം

`ഞാൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്ര മന്ത്രി`; മമ്മൂട്ടിയുടെ അപമാനിക്കൽ അത് പോലും പരിഗണിക്കാതെ; തെരഞ്ഞെടുപ്പ് ദിവസം ഇടത് വലത് സ്ഥാനാർത്ഥികൾ മിടുക്കന്മാരെന്ന് പറയുന്നത് ശരിയാണോ? മകൻ നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും മമ്മൂട്ടി നിലപാട് മാറ്റിയില്ലെന്നും അൽഫോൻസ് കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിയെ വീണ്ടും ശക്തമായി വിമർശിച്ച് എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. എറണാകുളത്തെ ഇടത് വലത് സ്ഥാനാർത്ഥികളായ പി രാജീവും ഹൈബി ഈഡനും മിടുക്കന്മാരാണ് എന്ന മമ്മൂട്ടിയുടെ പ്രസ്താവനയാണ് കണ്ണന്താനത്തെ വേദനിപ്പിച്ചത്. ഇത് മാറ്റി പറയണം എന്നാവശ്യപ്പെട്ട് കണ്ണന്താനം രെഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് ദിവസം എറണാകുളത്ത് ഇടത് വലത് മുന്നണികളുടെ സ്ഥാനാർത്ഥികളായ ഹൈബി ഈഡനും പി.രാജീവും മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ മമ്മൂട്ടി ഇരുവരും നല്ല സ്ഥാനാർത്ഥികളാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ കണ്ണന്താനം രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് തന്റെ മകൻ മമ്മൂട്ടിയുടെ പ്രതികരണമറിയാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിയെന്ന് കണ്ണന്താനം വെളിപ്പെടുത്തിയിരിക്കുന്നത്. അന്നേരം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. താരത്തിന്റെ ഭാര്യ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഫോൺ അവർ തന്റെ മകന് കൈമാറി. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവ മാറ്റി പറയണമെന്ന് തന്റെ മകൻ ആവശ്യപ്പെട്ടു. പക്ഷേ മമ്മൂട്ടി വിസമ്മതിച്ചതായിട്ടാണ് കണ്ണന്താനം പറയുന്നത്. തരഞ്ഞെടുപ്പ് ദിനത്തിൽ ഇടതു വലത് മുന്നണികളുടെ സ്ഥാനാർത്ഥികളെ കൂടെ നിർത്തി ഇവർ മികച്ചവരാണെന്ന് പറയുന്നത് ശരിയാണോ. താൻ താൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP